ചിറ്റൂര്‍:പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്ര വേശിപ്പിച്ചു തുടങ്ങി. നിലവില്‍ 37 പേര്‍ ഇവിടെ ചികിത്സയിലുളള തായി സി.എഫ്.എല്‍. ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോ തി അറിയിച്ചു. ചികിത്സാകേന്ദ്രത്തില്‍ 550 കിടക്കകളാണ് സജ്ജീക രിച്ചിരിക്കുന്നത്. സി.എഫ്.എല്‍ ടി.സി. വിഭാഗത്തില്‍ 400 കിടക്കക ളും സി.എസ്.എല്‍ ടി.സി. വിഭാഗത്തില്‍ 150 കിടക്കകളുമാണ് ഒരു ക്കിയിട്ടുള്ളത്.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 25 വീതം പ്രത്യേക ടോയ്ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. ലാബ് , എക്സറേ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇത് പൂര്‍ത്തി യാവുന്നതോടെ ബി, സി വിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് ചികി ത്സ ഉറപ്പ് വരുത്താന്‍ കഴിയും. സെന്‍ട്രലൈസ്ഡായ 110 ഓക്സിജന്‍ പോ യിന്റുകളും കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ളതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!