മണ്ണാര്‍ക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നടലും വൃക്ഷതൈ വിതരണവും നടത്തി.മണ്ണാര്‍ക്കാട് കുന്തിപ്പുഴ ആറാട്ടുകടവില്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി പി ജയപ്രകാശും വോയ്‌സ് ഓഫ് മണ്ണാര്‍ ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്തും ചേര്‍ന്ന് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട് പരിസരങ്ങളിലായി 500 വൃക്ഷതൈ നട്ട് പരിപാലിക്കാ നാണ് സംഘടയുടെ ഉദ്ദേശമെന്ന് ഗഫൂര്‍ പൊതുവത്ത് അറിയിച്ചു. വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഉപദേശക സമിതി അംഗം രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കളത്തില്‍, സഹീര്‍ ഓസോണ്‍, അന്‍വര്‍. കെടി, അശോകന്‍, ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.