കോട്ടോപ്പാടം: കാപ്പുപറമ്പ് ചൂരിയോടില്‍ മേയാന്‍ വിട്ട ആടുകളെ വന്യജീവി ആക്രമിച്ചെന്ന് പരാതി.പുത്തന്‍കോട്ട് സലീമിന്റെ മൂന്ന് ആടുകളെയാണ് ആക്രമിച്ചത്.ഞായറാഴ്ച്ച രാവിലെ ഒമ്പത് മണി യോടെ പതിവുപോലെ ആടുകളെ മേയാന്‍ വിട്ടതായിരുന്നു.ഉച്ചക്ക് രണ്ട് മണിയോടെ തിരികെ ഫാമിലേക്ക് കയറ്റുന്നതിനിടെയാണ് മൂന്ന് ആടുകളെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആടുകളെ കണ്ടെത്താനായില്ലെങ്കിലും പുലിയുടേതെ ന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകളും.രക്തവും കണ്ടെത്തി. ഇതോ ടെയാണ് വന്യജീവി ആക്രമിച്ചതായി സ്ഥിരീകരിച്ചത്.
വനംവകുപ്പിന്റെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പാറ ഫോ റസ്റ്റ് ഔട്ട് പോസ്റ്റില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അഭിലാ ഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.നാളെ വിശദമായ പരിശോധന നടത്തുമെന്ന് വനപാലകര്‍ അറിയിച്ചു.വന്യജീവിയുടെ ആക്രമണം സംശയിക്കു ന്നതായും നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീ കരിക്കുമെന്നും വനപാലകര്‍ പറഞ്ഞു.സലീം ചൂരിയോടില്‍ ആട് ഫാം നടത്തിവരുകയാണ്.
കാപ്പു പറമ്പ് മേഖലയില്‍ പുലിയുടെ വിഹാരമുള്ളതായാണ് പറ യപ്പെടുന്നത്.പലയിടങ്ങളിലായി പുലിയെ കണ്ടതായാണ് പറയ പ്പെടുന്നത്.വന്യജീവി ശല്ല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ആയിഷ ആവശ്യപ്പെട്ടു.