തച്ചമ്പാറ:റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ല ലീഡ് ചെയ്യുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃത്താല ഉപജില്ലയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പാലക്കാട് ഉപജില്ലയും മുന്നിട്ട് നില്‍ക്കു ന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ യഥാക്രമം 33, 96, 98 പോയിന്റുകളോടെ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. കലോത്സ വം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.കേരളത്തിലെ കലാ മത്സരങ്ങള്‍ രാജ്യത്തിന് മാതൃക ആണെന്ന് എംപി പറഞ്ഞു. ഉദ്ഘാ ടന സമ്മേളനത്തില്‍ തച്ചമ്പാറ ദേശബന്ധു സ്‌കൂളിലെ 60 അധ്യാപ കര്‍ ചേര്‍ന്ന് തയ്യാറാക്കിയ സ്വാഗത ഗാനം ആലഭിച്ച .ജില്ലാ പഞ്ചായ ത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ് മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്ററെ അനുമോദിച്ചു.പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രമണി, ജില്ലാപഞ്ചായ ത്തംഗം അച്യുതന്‍ ,സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു 16 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി-പട്ടികവര്‍ഗ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും .കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിക്കും എം.എല്‍.എമാരായ പി.കെ.ശശി ,പി.ഉണ്ണി ഷംസുദ്ദീന്‍ ,കെ.ബാബു ,ബല്‍റാം എന്നിവര്‍ സംസാരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!