മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് രണ്ടി ന് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലി ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഒമ്പത് ഇടങ്ങളിലായാണ് 12 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്.കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൗണ്ടിംഗ് ഹാളുകള്‍, ടേബിളുക ള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശാരീരിക അകലം ഉറപ്പാ ക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ കൗണ്ടിംഗ് സെന്ററിന്റെ പ്ര വേശനകവാടത്തില്‍ പോലും പ്രവേശിപ്പിക്കില്ല. പ്രവേശനകവാടം മുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ വരെയുള്ള മുഴുവന്‍ പോയിന്റ്ക ളിലും സാനിറ്റൈസര്‍ ലഭ്യമാക്കും.പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍,തൃത്താല – പട്ടാ മ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്, സയന്‍സ് ബ്ലോക്ക്,പട്ടാമ്പി – പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്, മെയിന്‍ ബ്ലോക്ക്, ഷൊ ര്‍ണ്ണൂര്‍ – ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്, മെയിന്‍ ബില്‍ ഡിങ്ങില്‍ രണ്ടാം നിലയിലെ വെറോണിക്ക ഹാള്‍,ഒറ്റപ്പാലം – ഒറ്റപ്പാ ലം എന്‍.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളേജ്,കോങ്ങാട് – കല്ലേ ക്കാട് വ്യാസവിദ്യാപീഠം, വ്യാസ കോണ്‍ഫറന്‍സ് ഹാള്‍,മണ്ണാര്‍ക്കാട് – മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്,മലമ്പുഴ – പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മലയാളം ബ്ലോക്ക്,പാലക്കാട് – പാലക്കാ ട് ഗവ.വിക്ടോറിയ കോളേജ്, ഓഫീസ് ഹാള്‍,തരൂര്‍ – ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം, എച്ച്.എസ്.എസ്, മീറ്റിംഗ് ആന്‍ഡ് ലെക്ച്ച ര്‍ ഹാള്‍,ആലത്തൂര്‍ – ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്. എസ്.എസ്, ഊട്ടുപുര ഹാള്‍,ചിറ്റൂര്‍ – കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്,നെന്മാറ – നെന്മാറ എന്‍.എസ്.എസ് കോളേജ് എന്നിവടങ്ങളിലാണ് വോട്ടെണ്ണുന്നത്.
12 നിയോജകമണ്ഡലങ്ങള്‍ക്കായി 61 വോട്ടെണ്ണല്‍ ഹാളുകള്‍
12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 12 കേന്ദ്രങ്ങളില്‍ മൊത്തം 61 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 13 ഹാളുകളും ഇ.വി.എമ്മുകള്‍ക്കായി 48 ഹാളുകളും ഉള്‍പ്പെടെയാണ് 61 ഹാളുകള്‍. ചിറ്റൂര്‍ നിയോജകമണ്ഡല ത്തില്‍ പോസ്റ്റല്‍ ബാലറ്റിനായി രണ്ട് ഹാളുകളും മറ്റു 11 നിയോജകമ ണ്ഡലങ്ങളില്‍ ഓരോ ഹാളുകള്‍ വീതവുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇ.വി.എമ്മുകള്‍ക്ക് (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) 244 ടേബി ളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 85 ടേബിളുകളുമുള്‍പ്പെടെ മൊ ത്തം 329 ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും മണ്ണാര്‍ക്കാട് അഞ്ച്, തരൂര്‍ 10 എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന തിനു ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇ.വി.എം മെഷീനുകളിലെ വോട്ട് എണ്ണിതിട്ടപ്പെടുത്തുന്നതിനായി തൃത്താല 20, പട്ടാമ്പി 22, ഷൊ ര്‍ണൂര്‍ 28, ഒറ്റപ്പാലം 16, കോങ്ങാട് 21, മണ്ണാര്‍ക്കാട് 17, മലമ്പുഴ 13, പാലക്കാട് 14, തരൂര്‍ 18, ചിറ്റൂര്‍ 28, നെന്മാറ 24, ആലത്തൂര്‍ 23 ടേബിളു കളും സജ്ജമാക്കിയിട്ടുണ്ട്.മുഴുവന്‍ കൗണ്ടിംഗ് ഹാളുകളിലും വോട്ട് എണ്ണുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനായി വീഡിയോ ഗ്രാഫര്‍മാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ പൊലീസ് സുരക്ഷയില്‍
നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും കനത്ത സുരക്ഷ ഉറപ്പു വ രുത്തുന്നതിനുമായി വോട്ടെണ്ണലിനോടനുബന്ധിച്ച് കൃത്യമായ സ ജ്ജീകരണങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം,പരിസരങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കൗ ണ്ടിംഗ് ഹാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പൊലീസുകാരെ നി യോഗിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഡി.വൈ.എസ്. പിമാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും സുരക്ഷാ പ്രാധാന്യമനുസരിച്ച് സി.ഐ, എസ്.ഐ, ആര്‍.എസ്.ഐ, എസ്.സി.പി.ഒ, വുമണ്‍ സി.പി.ഒ, എആര്‍/കെ.എ.പി ബറ്റാലിയനിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 60 മുതല്‍ 88 പോലീസുകാരെ വരെ ഡ്യൂട്ടിക്കായി നിയോഗിക്കുക.പട്ടാമ്പി സംസ്‌കൃത കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ 88 പോലീ സുകാരെയും ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി എച്ച്.എസ്, ഒറ്റപ്പാലം എന്‍.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളേജ്, കല്ലേക്കാട് വ്യാസ വിദ്യാപീഠം, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ് ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, നെന്മാറ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങ ളില്‍ 74 പോലീസുകാര്‍ വീതവും ആലത്തൂര്‍ ബി.എസ്.എസ് ഗുരുകു ലം എച്ച്.എസ്.എസില്‍ 60 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
12 മീഡിയാ കേന്ദ്രങ്ങള്‍
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സാഹച ര്യം പരിഗണിച്ച് വോട്ടെണ്ണല്‍ ഫലം തത്സമയം വീക്ഷിക്കാനും റി പ്പോര്‍ട്ട് ചെയ്യാനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രധാന മീഡിയ സെന്ററും ഒമ്പത് സ്ഥലങ്ങളിലായുള്ള 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 12 മീഡിയ സെന്ററുകളും സജ്ജീകരിക്കുന്നുണ്ട്. പി.ആര്‍.ഡി.യുടെ സഹകരണത്തോടെ ഇലക്ഷന്‍ വിഭാഗമാണ് മീഡിയാ സെന്ററുകള്‍ ഒരുക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് നി യോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നി വര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് ആര്‍.ടി.പി. സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാ ക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഏപ്രില്‍ 29, 30 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തു മെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് (രണ്ട് ഡോസും) സ്വീകരിച്ചവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന യ്ക്ക് വിധേയരാകേണ്ടതില്ല.
ഉദ്യോഗസ്ഥര്‍ക്കായുള്ള മെഡിക്കല്‍ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതി രോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായതായി കോ വിഡ് സാമഗ്രികളുടെ വിതരണ ചുമതലയുള്ള തഹസില്‍ദാര്‍ ജി. രേഖ അറിയിച്ചു. ജില്ലയിലെ 12 എ.ആര്‍.ഒമാര്‍ മുഖേനയാണ് മാസ്‌ക്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ള ഉദ്യോഗ സ്ഥര്‍ക്ക് വിതരണം ചെയ്തത്.