കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്ത് തല കോവിഡ് അവലോകന യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.വാക്‌സിനേഷന്‍ ഓണ്‍ ലൈനില്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്തവര്‍ക്ക് ആവശ്യ മായ സൗകര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ചെയ്ത് നല്‍കണമെന്നും വാക്‌സിനേഷനില്‍ നിശ്ചിത ശതമാനം പ്രദേശവാസികള്‍ക്കായി മാ റ്റി വെക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കു ന്നതിന് പോലീസും മറ്റു ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കരിമ്പയില്‍ ആരംഭിച്ച സിഎഫ്എല്‍ടിസിയിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളോ സന്നദ്ധ സംഘടന കളോ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് ജാഫര്‍ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗി രീഷ് കെസി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ യവിജയന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സികെ ജയശ്രീ, ഓ മന രാമചന്ദ്രന്‍,പഞ്ചായത്ത് അംഗം കെകെ ചന്ദ്രന്‍,ഇടകുര്‍ശ്ശി ബാങ്ക് പ്രസിഡന്റ് എന്‍ കെ നാരായണന്‍കുട്ടി,മെഡിക്കല്‍ ഓഫീസര്‍ ബോ ബി മാണി,കെ സി റിയാസുദ്ദീന്‍,റെവന്യു,പോലീസ് ഉദ്യോ ഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.