മണ്ണാര്‍ക്കാട്:കോവിഡിന്റെ രണ്ടാം വരവില്‍ നാടുലഞ്ഞ് നില്‍ക്കു മ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിനെത്തിക്കാന്‍ പദ്ധതി ക്കുള്ള തയ്യാറെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭ.ജനകീയ പങ്കാളിത്ത ത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമെന്ന് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരസഭക്ക് ഇതിനായി ഫണ്ട് അനുവദിക്കാനാകില്ലെങ്കിലും സ്വ കാര്യ വ്യക്തികളെയും,സ്ഥാപനങ്ങളെയും ,സഹകരിക്കാന്‍ തയ്യാ റുള്ളവരെയും കണ്ടെത്തി ഫണ്ട് കണ്ടെത്തി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും.ഇതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക ബാ ധ്യത കുറക്കുക മാത്രമല്ല ,നഗരസഭാ പരിധിയില്‍ വാക്സിനേഷന്‍ വേ ഗത്തില്‍ പൂര്‍ത്തിയാക്കാനും കഴിയുമെന്നും ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ഇതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിപുലമായ യോഗം ചേരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.മ ണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തി ലു ള്ള തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ സ്ഥല സൗകര്യമൊരുക്കാ ന്‍ നഗരസഭ തയ്യാറാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ആ രോഗ്യവകുപ്പാണെന്നും,ഇക്കാര്യം ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെ ടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.കേവിഡ് രണ്ടാം തരംഗ ത്തേയും നേരിടാന്‍ നഗരസഭയില്‍ സൗകര്യങ്ങള്‍ സജ്ജമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.ഇന്നലെ മണ്ണാര്‍ക്കാട് 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗികളുടെ എണ്ണം ക്രമീതീതമായി ഉയരുന്ന സാ ഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയി ട്ടുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി .ഷഫീഖ് റഹ്മാന്‍ ,ഹംസ കുറുവണ്ണ എന്നിവര്‍ പങ്കെടുത്തു.