കോട്ടോപ്പാടം: പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച പു ലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രദേശത്ത് ക്യാമറ കെണിയൊരുക്കി.പുലിയെത്തിയതായി പറയുന്ന സ്ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ് വന പാ ലകര്‍ ക്യാമറകള്‍ സ്ഥാപിച്ചത്.നിരീക്ഷണം നടത്തി വരികയാണ്. പ്ര ദേശത്ത് കൂട് സ്ഥാപിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ ഡന്റെ അനുമതി തേടിയിട്ടുണ്ട്.ലഭ്യമാകുന്ന മുറയ്ക്ക് കൂട് സ്ഥാപി ക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചതായി കോട്ടോപ്പാടം ഗ്രാമ പഞ്ചായ ത്ത് അംഗം നിജോ വര്‍ഗീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയില്‍ മേഖലയില്‍ നിന്നും പുലിയെ പിടികൂടി യ ശേഷം പുലിശല്യത്തിന് ശമനം ഉണ്ടായിരിക്കെയാണ് ദിവസങ്ങ ള്‍ക്ക് മുമ്പ് രാത്രിയില്‍ പുലിയെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമി ച്ചത്.വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. താലൂക്കി ല്‍ മലയോര പഞ്ചായത്തുകളായ കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെ ങ്കരയിലെ വനയോരപ്രദേശങ്ങളില്‍ പലയിടങ്ങളിലും പുലിഭീതി നിലനില്‍ക്കുന്നുണ്ട്.തെങ്കരയില്‍ ചേറുംകുളം കല്‍ക്കടിയില്‍ പുലി ആടിനെ കൊന്നിരുന്നു.വനംവകുപ്പ് സ്ഥാപിച്ച ക്യമറയില്‍ പുലിയു ടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു.
രണ്ട് ദിവസം മുമ്പ് തിരുവിഴാംകുന്ന് കരടിയോടില്‍ കൂട്ടില്‍ കെട്ടി യിട്ടിരുന്ന ഗര്‍ഭിണിയായ ആടിനെ പുലി ആക്രമിക്കുകയും പകുതി ഭക്ഷിക്കുകയും ചെയ്തിരുന്നു.തിരുവിഴാംകുന്ന് മേഖലയില്‍ പലയിട ങ്ങളിലായി പുലിയെ കണ്ടതായി പറയപ്പെടുന്നുണ്ട്.ഫാമില്‍ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് പുലി തമ്പടിക്കുന്നുണ്ടാകാമെന്ന നിഗമ നത്തിന്റെ അടിസ്ഥാനത്തില്‍ വനപാലക സംഘം തിരച്ചില്‍ നട ത്തുകയും പിന്നീട് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.നിരവധി വള ര്‍ത്തുമൃഗങ്ങളേയാണ് ഇതിനകം പുലി ഇരയാക്കിയിട്ടുള്ളത്. ആടു മാടുകളെ വളര്‍ത്തി ഉപജീവനം കണ്ടെത്തുന്ന വനയോര മേഖലയി ലെ കര്‍ഷകരുടെ ഉറക്കം കെടുത്തിയാണ് പുലിയുടെ വിഹാരം. ഓരോ ദിവസം കഴിയുന്തോറും പുലിപ്പേടി കൂടുതല്‍ മേഖലകളി ലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടി കൂടണമെന്നാണ് ആവശ്യം.