കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ അപകട കേന്ദ്രമായി മാറിയ പനയമ്പാടത്ത് വികെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ ശിച്ചു.ദേശീയ പാത നവീകരണ പദ്ധതി വര്‍ഷങ്ങളായിട്ടും,കരാര്‍ കാലാവധി തീര്‍ന്നിട്ടും വളരെ മന്ദഗതിയില്‍ മാത്രമാണ് പുരോഗ മിക്കുന്നതെന്നും,ദിനം പ്രതി പത്തോളം അപകടങ്ങള്‍ നടന്നിട്ടും റോഡിന്റെ ഘടനയില്‍ യാതൊരു പ്രശ്‌നവുമില്ല എന്ന കരാര്‍ ക മ്പനിയുടെ നിലപാട് ധിക്കാരപരമാണെന്നും എം.പി. പറഞ്ഞു. അ ശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകട കേന്ദ്രമായി മാ റിയ പനയമ്പാടത്ത് നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കു കയായിരുന്നു എം.പി.

ദേശീയപാതയില്‍ കൊടുംവളവുകള്‍ ഉള്ളതും,മഴവെള്ളം കുത്തി യൊലിച്ചെത്തുന്ന തിരക്കേറിയ ഇടങ്ങളില്‍ പോലും ഡ്രൈനെജ് വേണ്ട എന്ന നിലപാടാണ് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക്.ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡ്, എങ്ങനെയെങ്കി ലും തീര്‍ത്ത് പോകാം എന്ന നിലപാട് അംഗീകരിക്കില്ലെന്നും ദേശീ യപാത നിര്‍മാണത്തിലൂടെ സൃഷ്ടിക്കപ്പെട്ട അപകട ഭീതി ഒഴിവാ ക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും എം പി പറഞ്ഞു. ജന പ്രതിനിധികള്‍, നാഷണല്‍ ഹൈവേ അതോറിറ്റി,കരാര്‍ കമ്പനി തുടങ്ങിയവരെ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാവിദഗ്ധരുടെ സഹാ യത്തോടെ ഒരു പദ്ധതി തയ്യാറാക്കാന്‍ അടിയന്തരനടപടി വേണ മെന്നും എം പി പറഞ്ഞു.കോണ്‍ഗ്രസ് കരിമ്പമണ്ഡലം വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ആന്റണി മതിപ്പുറം. മുസ്ലീം ലീഗ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് യൂസഫ് പാലക്കല്‍’, സി.കെ. മുഹമ്മദ് മുസ്തഫ, പി.കെ.എം.മുസ്തഫ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദേശീയ പാതയിലെ ദുബായ് കുന്നുമുതല്‍ കല്ലടിക്കോട് മാപ്പിള സ്‌ കൂള്‍ വരെയുള്ള റോഡ് പൊളിച്ചുപണിയണമെന്ന് പനയമ്പാടം പൗ രമുന്നണി പവര്‍ത്തകര്‍ എം.പി. വി,കെ ശ്രീകണ്ഠനോടും ഊരാളൂങ്ക ല്‍ സൊസൈറ്റി അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 38 കള്‍വര്‍ ട്ടുകള്‍ ഉള്ള കരിമ്പ പഞ്ചായത്തില്‍ ആവശ്യമായത്ര അഴുക്കുചാലു കള്‍ നിര്‍മ്മിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.വളവും റോഡിന്റെ ഒരുവശത്തേയ്ക്കുള്ള ചെരിവും അപകടങ്ങള്‍ക്ക് വഴി യൊരുക്കുന്നു.ദുബായ് കുന്നുമുതലുള്ള വെള്ളം റോഡിലൂടെയാണ് രണ്ടു കിലോമീറ്റര്‍ ഒഴുകുന്നത്. മഴയുള്ളസമയങ്ങളില്‍ ഇതുവഴി സ ഞ്ചരിക്കുന്ന ഭാര വാഹനങ്ങള്‍ ബ്രേയ്ക്ക് ചവിട്ടിയാല്‍ പോലും നില്‍ ക്കാത്ത അവസ്ഥയാണുള്ളത്.കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സ്ഥ ലം സന്ദര്‍ശിച്ച എം.പി. ഇടപെട്ട് റോഡിലെ നിര്‍മ്മാണപ്രവര്‍ത്തന ങ്ങള്‍ നിര്‍ത്തിവെപ്പിച്ചെങ്കിലും പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലത്തേയ്ക്ക് പ്രവര്‍ത്തനം തുടരാനും ജനപ്രതിനിധികളുമാ യി ചര്‍ച്ചനടത്താനും നിര്‍മ്മാണകമ്പനിയോട് ആവശ്യപ്പെട്ടു. പനയ മ്പാടത്ത് പലഭാഗത്തും അഞ്ചടിയോളം ഉയരത്തിലാണ് റോഡിന്റെ വശങ്ങളില്‍ മണ്ണെടുത്തിട്ടിട്ടുള്ളത്. ഇത് മഴ പെയ്യുമ്പോള്‍ സമീപ ത്തെ വീടുകളിലേയ്ക്കും കടകളിലേയ്ക്കും ഒഴുകിയെത്തുമെന്ന ഭീതിയും നിലനില്‍ക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!