മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെയും പ്ലാസ്റ്റിക്ക് മുക്തനാടാക്കി മാറ്റാന്‍ നടപടികളുമായി നഗരസഭ രംഗത്തിറങ്ങുന്നു.ഇതിന്റെ ഭാഗമായി വ്യാപാരി സംഘടനാ നേതാക്കളുമായി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ചര്‍ച്ച നടത്തി.പ്ലാസ്റ്റിക്ക് നിരോധനം സമ്പൂര്‍ണ്ണമാ യി നടപ്പിലാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു.പുതിയ പാ ക്കിങ് സംവിധാനം കണ്ടെത്തുന്നതിനും വ്യപാരികളേയും പൊതു സമൂഹത്തേയും ബോധവല്‍ക്കരിക്കുന്നതിനും നഗരസഭ ആരോഗ്യ വിഭാഗത്തിന് കീഴില്‍ വ്യാപാരി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിക്കും.മത്സ്യ,മാംസ വില്‍പ്പന ക്കാര്‍,ടെക്‌സ്റ്റൈല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരും.പത്ത് ദിവസം കൂടുമ്പോള്‍ വില യിരുത്തല്‍ യോഗം ചേരും.പ്ലാസ്റ്റിക് ക്യാരി ബാഗ് ഉപയോഗം ശ്രദ്ധ യില്‍ പെട്ടാല്‍ കുറഞ്ഞത് 10000 രൂപ പിഴ ചുമത്താന്‍ നിയമം ഉണ്ടെ ന്ന് മുനിസിപ്പല്‍ സെക്രട്ടറി ശ്രീരാഗ് യോഗത്തെ അറിയിച്ചു. ഹോട്ട ലുകളിലെ പഴകിയ ഭക്ഷണം സംബന്ധിച്ച് വ്യക്തത വരുത്തണ മെന്നും യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുനന തട്ടുക ള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമന്നും ഹോട്ടല്‍ അസോസി യേഷന്‍ പ്രതിനിധിയോഗത്തില്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നജൂം,വ്യാപാരി സംഘടന നേതാക്കളായ ഫി റോസ് ബാബു,രമേഷ് പൂര്‍ണ്ണിമ,അക്ബര്‍ ഫെയ്മസ് തുടങ്ങിയവര്‍ പങ്കെടുത്തു.