മണ്ണാര്‍ക്കാട്:വിശുദ്ധമാസത്തിന്റെ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം.മറ്റൊരു റമദാന്റെ പുണ്യം കൂടി ഏറ്റുവാങ്ങാന്‍ അവസര മൊരുക്കിയതിന് സ്രഷ്ടാവിനോട് നന്ദിയോതുകയാണ്.ഇനിയൊരു മാസം ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് കൂടു തലായി അടുക്കുന്ന നാളുകള്‍.മഹാമാരിയും വേനല്‍ച്ചൂടും ഉയര്‍ന്ന് നില്‍ക്കുന്ന കാലത്ത് ആരോഗ്യകാര്യത്തിലും ശ്രദ്ധയും ജാഗ്രതയും വേണം.നോമ്പുകാലം എങ്ങിനെ ആരോഗ്യപ്രദമാക്കാം എന്ന തിനെ കുറിച്ച് അലനല്ലൂര്‍ തുളസി ആയുര്‍വേദ ചികിത്സാല യം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഇ.ബാസിം എഴുതുന്നു.
ജീരക കഞ്ഞിയും തരികഞ്ഞിയുംവിഭവ സമൃദ്ധമായ ഇഫ്ത്താര്‍ വിരുന്നുകള്‍ക്ക് വഴി മാറിയപ്പോള്‍ പരിശുദ്ധ റംസാന്‍ കാലം ആരോ ഗ്യത്തില്‍ നിന്നും അനാരോഗ്യത്തിലേക്കുള്ള പടിയിറക്കമായി മാറി യിട്ടുണ്ടോ?ലൗകിക തൃഷ്ണകളുടെ കൂടെ ഭഷണത്തോടും അകലം പാലിക്കേണ്ട മാസമാണ് റംസാന്‍.
നോമ്പിലെ ഉപവാസം
ആയുര്‍വേദ വിധി പ്രകാരമുള്ള ഉപവാസവും റംസാന്‍ നോമ്പും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ദഹന വ്യവസ്ഥക്ക്‌വിശ്രമം എന്ന പൊതു കാഴ്ചപ്പാട്. രണ്ടിടത്തും പങ്കു വയ്ക്കുന്നുണ്ട്.ശരീര ശുദ്ധീകരണത്തിനും രോഗ ശമനത്തിനുമായാണ് ഉപവാസം അനു ഷ്ഠിക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്.പതിനൊന്നു മാസത്തെ ഭക്ഷണ രീതികളില്‍ നിന്നുള്ള ക്രിയാത്മക മാറ്റമാകണം റംസാന്‍ മാസത്തിലുണ്ടാകേണ്ടത്.ഭൗര്‍ഭാഗ്യവശാല്‍ അമിതാഹാരങ്ങളി ലേക്ക് ഇഫ്താറുകള്‍ മാറിയിട്ടുണ്ട്.
വ്രതാനുഷ്ഠാനത്തില്‍ വരുത്താവുന്ന ആരോഗ്യകരമായ ഭക്ഷണ രീതി ഏതൊക്കെയാണെന്ന് നോക്കാം.
പുലര്‍ച്ചെ എന്തു കഴിക്കണം?
സുബഹി ബാങ്ക് വിളിക്ക് മുന്നേ കഴിക്കേണ്ട ഭക്ഷണം ധാരാളം ജലാംശം നിറഞ്ഞതും ഊര്‍ജ്ജദായകവുമായിരിക്കണം. പഴച്ചാ റുകള്‍ കഴിക്കേണ്ട ഉത്തമ സമയം ഇതാണ്.വെള്ളം കൂടുതലുള്ള കഞ്ഞി, ഈന്തപ്പഴം, നേന്ത്രപ്പഴം എന്നിവ ആവശ്യമായ ഗ്ലൂക്കോസ് പ്രദാനം ചെയ്യും.രാവിലെ നല്ല മലശോധന ഉറപ്പു വരുത്തുക വഴി ഉപവാസത്തിന്റെ ഗുണങ്ങള്‍ നേടാം. പയറും വീട്ടില്‍ ലഭ്യമായ പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. ചെറുചൂടുവെള്ളം കുടി യ്ക്കാന്‍ മറക്കരുത്.എരിവ്, പുളി, മസാലകള്‍ ഇവ കുറയ്ക്കുക.
നോമ്പ് തുറക്കല്‍
അമിതവും, കനമുള്ളതുമായ ആഹാരവും, തണുത്ത വെള്ളവും അഗ്‌നിക്ക് ( ദഹനേന്ദ്രിയ രക്ഷക്ക്) ഉതകുന്നതല്ലെന്നു പറയേണ്ടതി ല്ലല്ലോ.കനല്‍ മാത്രമുള്ള അടുപ്പിലേക്ക് എളുപ്പം കത്തുന്ന കടലാസ്, കരിയിലകള്‍ എന്നിവയ്ക്ക് പകരം കനമേറിയ വലിയ വിറക് കഷ ണങ്ങള്‍ തള്ളി കയറ്റിയാല്‍ അടുപ്പ് പുകയും.ചിലപ്പോള്‍ കെട്ടും പോ കും. അത് തന്നെയാണ് ഉപവാസകാലത്തെ തെറ്റായ ഭക്ഷണത്താല്‍ ഗ്യാസ്, പുളിച്ചു തികട്ടല്‍ മുതലായ പല ദഹനേന്ദ്രിയ രോഗങ്ങളുമു ണ്ടാകുന്നത്.റംസാന്‍ കാലം കഴിഞ്ഞെത്തുന്ന രോഗികളില്‍ കൂടു തലും അസിഡിറ്റിക്കാരാകുന്നത്, ഈ ക്രമം വിട്ട ഭക്ഷണ രീതികള്‍ കൊണ്ടാണ്.എളുപ്പം ദഹിക്കുന്ന ദ്രവരൂപത്തിലുള്ള ആഹാരത്തി ലാണ് തുടങ്ങേണ്ടത്.ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീരും ഗ്‌ളൂക്കോസും ചേര്‍ത്തു കുടിക്കാവുന്നതാണ്. ഈന്തപ്പഴം കഴിച്ചു നോമ്പ് അവസാനിപ്പിക്കുന്നത് ഊര്‍ജ്ജദായകമായ ഗ്ലൂക്കോസ് ലഭി ക്കാന്‍ ഉത്തമമാണ്.പഴച്ചാറുകള്‍ ശേഷം കഴിക്കാം. പുളിപ്പില്ലാത്ത പഴങ്ങള്‍ തെരഞ്ഞെടുക്കാം.കൃത്യമായി ചിട്ടയോടു കൂടി ഉപവാസം അവസാനിപ്പിച്ചാല്‍ മാത്രമേ ഉപവാസത്തിന്റെ ഗുണം ശരീരത്തിനു ണ്ടാകൂ.നോമ്പ് തുറക്കാനായി ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്ന രീതി കണ്ടു വരുന്നുണ്ട്.ഒഴിവാക്കേണ്ടതാണിത്.
പഴച്ചാറും നാരങ്ങാ വെള്ളവും മറ്റു പാനീയങ്ങളും തയ്യാറാക്കുവാന്‍ തിളപ്പിച്ചാറിയ വെ ള്ളം തന്നെ ഉപയോഗിക്കണം.
ഉണക്കി സൂക്ഷിച്ച പഴങ്ങള്‍, നട്‌സ് എന്നിവ കഴിക്കാം.
നോമ്പ് നല്ല ചൂടുകാലത്തായത് കൊണ്ട് ,പഴച്ചാറുകള്‍ നല്ലതായിരിക്കും.
തരിക്കഞ്ഞി നല്ല ആരോഗ്യശീലങ്ങളിലൊന്നാണ്. റവ ഉപയോഗിക്കും പോലെ ഗോതമ്പ്, പാല്, അവല്‍, ചെറുപയര്‍, ചെറിയ അരി/ പൊടിയരി തുടങ്ങിയവ ഒരുമിച്ചോ ഒറ്റയ്‌ക്കോ കഞ്ഞി വച്ച് കഴിക്കാം.
ബാര്‍ലി, കൂവപ്പൊടി, കരിക്കിന്‍ വെള്ളം എന്നിവയും ഉപയോഗപ്പെടുത്താം.
ഇടയ്ക്ക് സൂപ്പുകളും ഉള്‍പ്പെടുത്താം. വെജ് – നോണ്‍ വെജ് കാറ്റഗറികളില്‍ ഏറെ വ്യത്യസ്തതകള്‍ പരീക്ഷിക്കാവുന്ന വിഭവമാണ് സൂപ്പ്
പൊടിയരിയും ഇറച്ചി ചെറുതായി മുറിച്ചതും,മല്ലിയും മഞ്ഞളും പച്ചക്കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ധാരാളം ചേര്‍ത്ത് നോണ്‍ വെജ് സൂപ്പുണ്ടാക്കാം.
ജീരകക്കഞ്ഞി
ജീരകം, ഏലത്തരി, കൊത്തമല്ലി, ആശാളി, ചുക്ക് എന്നിവയിട്ട് നന്നാ യി വേവിച്ച പൊടി അരി,തരി എന്നിവ തേങ്ങാപ്പാല്‍, പാല്‍ എന്നിവ യും മധുരമോ ഉപ്പോ ചേര്‍ത്തു ദ്രവ രൂപത്തില്‍ കഴിക്കാം. ഉന്മേഷ വും ഊര്‍ജ്ജവും നല്കുന്നതാണിത്.
സൂപ്പ്
മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, പുതിന, കറുവപ്പട്ട മുതലായവ ഇട്ടു സംസ്‌കരിച്ച മാംസ രസം കഴിക്കാവുന്നതാണ്
പ്രകൃതിയുടെ രുചി ഭേദങ്ങള്‍ മറന്ന് വഴിയരികിലെ എണ്ണ വിഭവ ങ്ങളിലേക്കുള്ള മാറ്റം അനുകരണീയമായതല്ല.നമ്മുടെ പറമ്പിലും മുറ്റത്തുമുള്ള വിഭവങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയണം. ഇലയട, എള്ളുണ്ട, കലത്തപ്പം, കുമ്പിളപ്പം, ചക്കയട, ചക്ക റോള്‍, ഈന്തപ്പം, പത്തിരി നിറച്ചത്, കൊഴുക്കട്ട ഇവയൊക്കെ ആരോഗ്യകരമായ ഇഫ്താ ര്‍ വിഭവങ്ങളാക്കി മാറണം.
നോമ്പ് തുറ രണ്ടു ഘട്ടങ്ങളിലാക്കുന്ന നല്ല രീതിയുണ്ട്.
ആദ്യം ലഘു ആഹാരങ്ങളും പിന്നെ കനമുള്ളവയും കഴിക്കുന്നത് ചിലയിടങ്ങളില്‍ ഉണ്ട്.പത്തിരി ഒരു ഉത്തമ വിഭവമാണ്.
നൂല്‍ പുട്ട് , അരി ദോശ, ഗോതമ്പ് ദോശ, ചപ്പാത്തി, പുട്ട്, ഊത്തപ്പം, ഇവയെല്ലാം പരീക്ഷിക്കാം.
ഒപ്പം വേവിച്ച പച്ചക്കറി, പ്രോട്ടീന്‍ ലഭിക്കാനായി മസാല കുറച്ച മാംസം മത്സ്യം ഇവയും,കടല, ചെറുപയര്‍, വന്‍പയര്‍ എന്നിവയും കറിയായി ഉപയോഗിക്കാം.
രാത്രി എന്ത് കഴിക്കണം ?
കിടക്കും മുമ്പ് ആഹാരം വേണം എന്ന് തോന്നുകയാണെങ്കില്‍ മാത്രം കഴിക്കുക.കഞ്ഞിയോ കഞ്ഞി വെള്ളം മാത്രമോ ആണ് ഉചിതം.അല്‍പം ഇഞ്ചിയും കൂടി ചേര്‍ത്താല്‍ ദഹനം അസ്സലാ യി.ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തു ക.ആഹാരത്തിനും ഉറക്കത്തിനും ഇടയില്‍ മൂന്നു മണിക്കൂറെ ങ്കിലും കണ്ടെത്തണം.
സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ നിര്‍ത്തേണ്ടുന്ന കാലമല്ല നോമ്പുകാലം.കഴിക്കുന്ന സമയങ്ങളില്‍ വരുത്തേണ്ടുന്ന മാറ്റം നിങ്ങളുടെ ഡോക്ടറില്‍ നിന്ന് തന്നെ ചോദിച്ചു മനസിലാക്കുക ( മരുന്ന് വാങ്ങിക്കുന്ന കടകളില്‍ ചോദിച്ചാല്‍ പോരാ )
ആഹാരം ക്രമീരിക്കാനും അത് വഴി അമിത വണ്ണം, ദഹന പ്രശ്‌ന ങ്ങള്‍, ഗ്യാസ് ട്രബിള്‍ എന്നിവയെല്ലാം പരിഹരിക്കാനും പ്രമേഹം കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ നിയന്ത്രണ വിധേയമാക്കാനു മെല്ലാം പറ്റുന്ന നല്ല സമയമാണിത്.
സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങള്‍ നിര്‍ത്തി വയ്ക്കുകയോ തുടര്‍ ന്ന് വന്ന നല്ല ആഹാര ശീലങ്ങള്‍ ഉപേക്ഷിക്കുകയോ അരുത്.
വ്യായാമങ്ങള്‍ അല്പം ലഘൂകരിക്കാം.പക്ഷെ മുടക്കംവരുത്തരുത്. നോമ്പ് തുറക്ക് ശേഷം അല്‍പം നടത്തം ആവാം.
വ്രതത്തിലെ സ്വസ്ഥത
നോമ്പ് കാലത്തുള്ള പ്രാര്‍ത്ഥനയും, പാരായണവും, ഭക്തി നിര്‍ഭര മായ മറ്റു അനുഷ്ടാനങ്ങളും ആത്മ, മനസ്സുകളുടെ സുസ്ഥിതിക്കും ഉതകുന്നു.
പ്രമേഹം, രക്താതിമര്‍ദ്ദം, വൃക്ക രോഗങ്ങള്‍ മുതലായ വിവിധ രോഗ ങ്ങള്‍ ഉള്ളവര്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ശരീര ബലമനുസരിച്ചും കാലത്തിനനുസരിച്ചും വ്രതകാലത്തെ ആ ഹാര രീതികള്‍ ചിട്ടപ്പെടുത്തണം.ആരോഗ്യമുള്ള വ്രത വിശുദ്ധിയു ടെ സംശുദ്ധമായ ഒരു മാസം എല്ലാ നോമ്പുകാര്‍ക്കും നേരുന്നു.
പ്രയോഗിക വിവരങ്ങള്‍ക്ക് കടപ്പാട് : ഇന്‍ഫോ ആയുര്‍വേദ ഡോക്ടേഴ്‌സ് കൂട്ടായ്മ.
തയ്യാറാക്കിയത്…
ഡോ.ഇ.ബാസിം.
‘ സുകൃതം’
സീനിയര്‍ കണ്‍സള്‍ട്ടന്റ്,
തുളസി ആയുര്‍വേദ ചികിത്സാലയം. അലനല്ലൂര്‍.