മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ.ബി.ആര്‍ .അംബേദ്കറിന്റെ 130-ാം ജന്‍മദിനാഘോഷവും ലോകവിജ്ഞാന ദിനാചരണവും നാളെ മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടക്കും. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ ക്കാട് അംബേദ്കര്‍ പഠനകേന്ദ്രം ഭാരവാഹി എ രാമകൃഷ്ണന്‍ അധ്യക്ഷ നാകും.ശിവന്‍ പിപി മംഗലാകുന്ന് സംസാരിക്കും.പി ശിവദാസന്‍ സ്വാഗതവും രമണി സിആര്‍ നന്ദിയും പറയും.
1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ ഇപ്പോള്‍ ഡോ. അംബേദ്കര്‍ നഗര്‍ എന്നറിയപ്പെടുന്ന മൊവോയിലാണ് ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍ ജനിച്ചത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതി രായ സാമൂഹിക വിവേചനം അവസാനിപ്പിക്കാന്‍ അദ്ദേഹം പ്രവ ര്‍ത്തിച്ചു. ഇന്ത്യ സ്വതന്ത്രമായ ശേഷമുള്ള ആദ്യത്തെ നിയമ-നീതി ന്യായ മന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഭരണഘടന തയാറാക്കു ന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.