മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിച്ച് അടിക്കാട് കത്തി നശിച്ചു.കരിമ്പനതോട്ടം ജിഎല്‍പി സ്‌കൂളിന് സമീപത്തെ സ്വകാര്യ സ്ഥലത്താണ് തീപിടിച്ചത്.ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,എസ്എഫ്ഒ ഇന്‍ചാര്‍ജ്ജ് സന്തോഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സന്ദീപ്,രാജേഷ് ,ഹോം ഗാര്‍ഡ് നാരായണന്‍കുട്ടി,ഡ്രൈവര്‍ സന്ദീപ് എന്നിവര്‍ സ്ഥലത്തെ ത്തി തീയണക്കുകയായിരുന്നു.റബ്ബര്‍ തോട്ടം,സ്‌കൂള്‍,വീടുകള്‍ എന്നിവയോട് ചേര്‍ന്നാണ് തീപിടിത്തമുണ്ടായ സ്വകാര്യ സ്ഥലം സ്ഥിതി ചെയ്യുന്നത്.തീ ആളിപ്പടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പര ത്തിയിരുന്നു.ഈ സ്ഥലത്ത് കഴിഞ്ഞ വര്‍ഷം മൂന്ന് തവണ തീപിടി ത്തമുണ്ടായിട്ടുണ്ട്.സ്വകാര്യ സ്ഥലത്തിന് വേലിയോ മറ്റോ ഇല്ലെന്നും ചില സമയങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ചപ്പ് ചവറുകള്‍ കത്തിക്കാറു ണ്ടെന്നും നാട്ടുകാരനായ കെവിഎ റഹ്മാന്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!