മണ്ണാര്‍ക്കാട്:ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്ല്യം അനുവദിക്കണമെന്നും ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോ സിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു. ഫോട്ടോ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജി ദര്‍ശന അധ്യക്ഷനായി കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. കൃപ കൃഷ്ണന്‍കുട്ടി,അശ്വതി നാരായണന്‍,ഡിലൈറ്റ് ഹംസ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് ഗ്രെയ്‌സ്, ജില്ലാ സെക്രട്ടറി ബാബു അല്‍യാസ്,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്‌ലിം,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി,സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ശശികുമാര്‍ മങ്കട,തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ജനീഷ് പാമ്പൂര്‍,പെരിന്തല്‍മണ്ണ മേഖല പ്രസിഡന്റ് നൗഷാദ്,കെകെ ജയപ്രകാശ്,കൃപ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ഇവന്റ് മാനേജ്‌മെന്റിന്റെയും മാട്രിമോണി കമ്പനികളുടേയും ഫോട്ടോ-വീഡിയോഗ്രാഫി മേഖലയിലേക്കുള്ള കടന്ന് കയറ്റവും ഫോട്ടോ ഗ്രാഫി മേഖലയില്‍ സര്‍ക്കാര്‍ ഉദ്യോഗ സ്ഥരുടെ കടന്ന് കയറ്റം തടയണമെന്നും സമ്മേളനം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രന്‍,രാജേഷ് കല,ജോയ് ഗ്രെയ്‌സ്,ബാബു അല്‍യാസ്,വിബിഷ് വിസ്മയ, ജയ പ്രകാശ്, ശശികുമാര്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു.കെടിഎം ഹൈ സ്‌കൂള്‍ പരിസരത്ത് നിന്നും പ്രകടനവുമുണ്ടായി.