തച്ചനാട്ടുകര:പനങ്കുറുശ്ശിഭഗവതിക്ഷേത്രത്തില്‍ രണ്ടാം ചൊവ്വായ ആഘോഷിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് കറുത്തേടത്തു ശങ്കര നാരായണന്‍ നമ്പൂതിരി കര്‍മ്മികനായി. ആലിപ്പറമ്പ്, തച്ചനാട്ടു കര,കുണ്ടൂര്‍ക്കുന്ന്, വെള്ളിനേഴി, അരക്കുപറമ്പ്, ചെത്തല്ലൂര്‍, തുടങ്ങി വിവിധ തട്ടകദേശങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി നാളികേരം ക്ഷേത്ര മുറ്റത്ത് അടുപ്പ് കൂട്ടി നിവേദ്യം സ്വയം പാകം ചെയ്ത് ഭഗവ തിക്ക് സമര്‍പ്പിച്ചു. ഇത്തവണ നിവേദ്യം പാകംചെയ്യാന്‍ അടുപ്പു കൂട്ടാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ക്ഷേത്രമുറ്റത്തെ ഒരുക്കി യിരുന്നു.തുലാം മാസം പന്ത്രണ്ടാം തിയ്യതി കഴിഞ്ഞു വരുന്ന രണ്ടാമത്തെ ചൊവ്വാഴ്ച്ചയാണ് പൊങ്കാലക്ക് സാദ്യശ്യമുള്ള ഈ ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. നിവേദ്യം സ്വയം സമര്‍പ്പി ക്കാനും ജില്ലയില്‍ നിന്നും പുറത്ത് നിന്നുമായി നിരവധി പേരാണ് ഈ വര്‍ഷവും ക്ഷേത്രത്തിലെത്തിയത്. ഉച്ചയോടെ ചടങ്ങുകള്‍ സമാപിച്ചു.കന്നികൊയ്ത്തിന് ശേഷം നെല്ലു കുത്തി അരിയാക്കി നിവേദ്യം സമര്‍പ്പിക്കുന്ന ഈ ചടങ്ങ് വള്ളുനാട്ടിലെ കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധമുണ്ട്.