അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കോഴിഫാമിലെ ആയിരത്തിലധികം കോഴികള്‍ ചത്തു.താഴത്തേപീടിക ആയിഷയുടെ ഫാമിലെ കോഴികളാണ് ചത്തത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സംഭവം നടന്നത്.ആദ്യ ദിവസം അഞ്ഞൂറോളം കോഴികളും രണ്ടാം ദിവസം അറൂനൂറോളം കോഴികളുമാണ് ചത്തത്.നാല്‍പ്പത്തിയെട്ട് ദിവസം പ്രായമുള്ളതും രണ്ടര കിലോയോളം തൂക്കം വരുന്നതുമായ കോഴികളാണ് ഫാമിലു ണ്ടായിരുന്നത്.വില്‍പ്പനക്കായി തയ്യാറായിരുന്ന കോഴികള്‍ ചത്തതി ലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ആയിഷയ്ക്ക് പേറേണ്ടി വന്നിരിക്കു ന്നത്.വീടിനോട് ചേര്‍ന്നുള്ള കോഴിഫാമാണ് ആയിഷയുടെ കുടും ബത്തിന്റെ ഉപജീവന മാര്‍ഗം.കുറച്ച് കാലമായി തടിയംപറമ്പില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്.കൂട്ടമായുള്ള തെരുവ് നായ്ക്കളുടെ വിഹാരം നാട്ടുകാര്‍ക്കും കോഴിഫാം ഉടമകള്‍ക്കും വലിയ വെല്ലുവിളി തീര്‍ക്കുകയാണ്.ഈ സാഹചര്യത്തില്‍ തെരുവു നായ്ക്കളെ അമര്‍ച്ച ചെയ്യുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന് മലബാര്‍ പോള്‍ട്രി ഫാര്‍മേഴ്‌സ് അസോ സിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ വടക്കന്‍ ആവശ്യപ്പെട്ടു.