അലനല്ലൂര്‍: ഇടത് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ചതുര്‍ദിന പദയാത്രക്ക് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി. അഴിമതി, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസ്, പിന്‍വാതില്‍ നിയ മനം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി നാല് ദിവസം നീണ്ടു നില്‍ ക്കുന്ന പദയാത്രയുടെ ഉദ്ഘാടനം എടത്തനാട്ടുകരയില്‍ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ജാഥാ ക്യാപ്റ്റനും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, വൈ സ് ക്യാപ്റ്റന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ഡയറ ക്ടര്‍ മണ്ഡലം ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലീരി എന്നിവര്‍ക്ക് പതാക കൈമാറി നിര്‍വഹിച്ചു.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാപട്യം തിരിച്ചറിയാന്‍ കേരള ജനത പ്രബുദ്ധതരാണെന്നും പിണറായി വിജ യന്റെ മായാജാലം കേരളത്തില്‍ വില പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍ അധ്യക്ഷ ത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയ ക്കുട്ടി, മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ട്രഷറര്‍ ഹുസൈന്‍ കോളശേരി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തി ല്‍, അഡ്വ.നൗഫല്‍ കളത്തില്‍, നൗഷാദ് വെള്ളാപ്പാടം, എം.പി.എ ബക്കര്‍ മാസ്റ്റര്‍, കെ.ടി ഹംസപ്പ, ബഷീര്‍ തെക്കന്‍, പി.ഷാനവാസ്, കരീം പടുകുണ്ടില്‍, റഫീക്ക പാറോക്കോട്ടില്‍, ജില്ലാ പഞ്ചായ ത്തം ഗം എം. മെഹര്‍ബാന്‍, പടുവില്‍ മാനു, മഠത്തൊടി അലി, ഉണ്ണീന്‍ വാപ്പു, സി.ടി ബഷീര്‍, ഷൗക്കത്ത് പുറ്റാനിക്കാട്, ജിഷാര്‍ ബാബു, നൗഷാദ് പടിഞ്ഞാറ്റില്‍, സക്കീര്‍ മുല്ലക്കല്‍, ഷമീര്‍ വേളക്കാട്, സി. കെ സദക്കത്തുള്ള, സി.കെ അഫ്‌സല്‍, സൈനുദ്ധീന്‍ കൈതച്ചിറ, റസാഖ് പുഞ്ചക്കോട്, എ.കെ കുഞ്ഞയമ്മു, സമദ് പൂവക്കോടന്‍, സൈനുല്‍ ആബിദ്, മഠത്തൊടി അബൂബക്കര്‍, നൗഷാദ് പുത്തന്‍ ക്കോട്ടില്‍, ബഷീര്‍ പടുകുണ്ടില്‍, അഫ്‌സല്‍ കൊറ്റരായില്‍, ഇസ്മാ യില്‍ ആര്യാടന്‍, താഹിര്‍ അലനല്ലൂര്‍, സി.സജാദ്, ഫൈസന്‍ ചെള്ളി, ജംഷീര്‍, നാസിം, റഹീം ഇരുമ്പന്‍, ഷമീര്‍ മണലടി, ഹാരിസ് കോല്‍ പ്പാടം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അലനല്ലൂരില്‍ നടന്ന ആദ്യദിന സമാപനം മുസ്ലിം ലീഗ് ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ബുഹൈര്‍ അരിയ കുണ്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം സി. പി സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. കെ.ഹംസ, മുഹമ്മദാലി ആലായന്‍, തച്ചമ്പറ്റ ഹംസ, എം.കെ ബക്കര്‍. യൂസഫ് പാക്കത്ത്, സത്താര്‍ കമാലി, കെ. ഉസ്മാന്‍, ഇണ്ണി കുളപറമ്പ് തുടങ്ങിയവര്‍ സം ബന്ധിച്ചു.
പദയാത്ര രണ്ടാം ദിവസം കൊടക്കാട് നിന്നും ആരംഭിച്ച് കോട്ടോപ്പാ ടം സെന്ററില്‍ സമാപിക്കും. വി.കെ ശ്രീകണ്ഠന്‍ എം.പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. ടി.എ സിദ്ധീഖ്, കല്ലടി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.