അലനല്ലൂര്‍:വൃക്കരോഗികള്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വന തണലേകിയ ഒരു ദിവസം ഒരു ഡയാലിസിസ്,മിഷന്‍ ആയിരം ഡയാലിസിസ് എന്നീ പദ്ധതികള്‍ക്ക് ശേഷം ആഴ്ചയില്‍ മുപ്പത് ഡയാലിസിസ് സൗജന്യമായി സാധ്യമാക്കുന്ന വി 30 പദ്ധതിയുമായി ആലുങ്ങല്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ കാരുണ്യലോകത്ത് മാതൃകാ പ്രയാണവുമായി മുന്നോട്ട്.ആലുങ്ങലില്‍ നടന്ന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചത്.മിഷന്‍ 1000 പദ്ധതിയുടെ അവസാനഘട്ട ടോക്കണ്‍ വിതരണ ചടങ്ങിലായിരുന്നു നിര്‍ധനരോഗികള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ പുതിയ ചക്രവാളം തുറക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. നാനൂറ് സൗജന്യ ഡയാലിസിസ് ടോക്കണുക ളാണ് മിഷന്‍ ആയിരം പദ്ധതിയുടെ അവസാനഘട്ടത്തില്‍ വിതര ണം ചെയ്തത്. കിഡ്‌നി ഫെഡറഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചെറമ്മല്‍ മുഖ്യാതിഥിയായിരുന്നു. മാക്‌സ് കിഡ്‌നി ഫൌണ്ടേഷന്‍ 2018 ല്‍ ഒരു ദിവസം ഒരു സൗജന്യ ഡയാലിസിസ് എന്ന പദ്ധതി യും 2019 ല്‍ 1000 സൗജന്യ ഡയാലിസിസുകളും പാവപ്പെട്ട രോഗികള്‍ക്ക് നല്‍കിയ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇത് വന്‍ വിജയമായിരുന്നു. രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കണക്കിലെടുത്താണ് 2020 വര്‍ഷത്തില്‍ കിഡ്‌നി ഫൌണ്ടേഷന്‍ ആഴ്ചയില്‍ 30 സൗജന്യ ഡയാലിസിസുകള്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മാക്‌സ് കിഡ്‌നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഇര്‍ഷാദ് പറഞ്ഞു. മാക്‌സ് കിഡ്‌നി ഫൌണ്ടേഷന്‍ ഭാരവാഹികള്‍ ആയ സൗരവ്, ബിസ്മില്‍, സാനിഷ്,അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജി ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണന്‍ ,മെഹര്‍ബാന്‍ ടീച്ചര്‍ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.