പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസിന്റെയും  ജില്ലാ ഭരണകൂടത്തി ന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍സിവില്‍ സ്റ്റേഷന്‍ ജീവന ക്കാര്‍ക്കായി  ‘ഭരണഭാഷ മലയാളം, മലയാള സാഹിത്യം’ എന്നിവ യില്‍ ക്വിസ് മത്സരം നടത്തി. കലക്ടറേറ്റ് ജീവനക്കാരായകെ.സിന്ധു, എല്‍ദീന എന്നിവര്‍ ഒന്നാംസ്ഥാനവും ജി.എസ്.ടി വകുപ്പിലെ എ.അജിത, എം.ഫൗസിയ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. എ ഡി എം  ടി വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പ്രീയ കെ ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് ഗീത എന്നിവര്‍ സന്നിഹിതരായിരുന്നു. ഇലക്ഷന്‍ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ലളിത് ബാബു മത്സരം നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!