അലനല്ലൂര്‍:വൃക്കരോഗികള്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ആലുങ്ങല്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്റെ മിഷന്‍ 1000-2019ന്റെ അവസാന ഘട്ട ടോക്കണ്‍ വിതരണവും കുടുംബസംഗമവും ഇന്ന് വൈകീട്ട് ആറ് മണിക്ക് ആലുങ്ങല്‍ അലൈന്‍സ് ഓഡിറ്റോറിയ ത്തില്‍ നടക്കും. അടുനാര്‍സി 2019 എന്ന പേരില്‍ നടക്കുന്ന പരിപാ ടിയില്‍ കിഡ്‌നി ഫെഡറേഷന്‍ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമ്മേല്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ എന്നി വര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അലനല്ലൂര്‍ പഞ്ചായത്തിലെ ആലുങ്ങലിലെ മാക്‌സ് ക്ലബ്ബിന്റെ മുഖമായി പ്രവര്‍ത്തനം ആരംഭി ച്ചതാണ് മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍. 2018ല്‍ ഒരു ദിവസം ഒരു ഡയാലിസിസ് എന്ന പദ്ധതി നടപ്പിലാക്കുകയും വര്‍ഷത്തില്‍ എല്ലാ ദിവസവും പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം കൊണ്ട് 730ലധികം ഡയാലിസിസാണ് സാധ്യമാക്കിയത്.തുടര്‍ന്ന് 2019ല്‍ മിഷന്‍ 1000 ഡയാലിസിസ് എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയായിരുന്നു.വര്‍ധിച്ച് വരുന്ന രോഗികളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയും ജനപിന്തുണയില്‍ ആത്മവിശ്വാസമര്‍പ്പിച്ചും നടപ്പിലാക്കിയ മിഷന്‍ 1000 പദ്ധതി രോഗി കള്‍ക്ക് ഏറെ അനുഗ്രഹമായി.പദ്ധതിയുടെ അവസാന ഘട്ട ടോക്ക ണ്‍ വിതരണമാണ് തിങ്കളാഴ്ച നടക്കുന്നത്. ചടങ്ങില്‍ 2020 വര്‍ഷത്തെ പദ്ധതിയുടെ പ്രഖ്യാപനവുമുണ്ടാകുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹി കള്‍ അറിയിച്ചു.മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി പ്രവര്‍ത്തിക്കുന്ന മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ മലപ്പുറം പാലക്കാട് ജില്ലകളില്‍ രണ്ട് വര്‍ഷം കൊണ്ട് രണ്ടായിരം ഡയാലിസിസാണ് പൂര്‍ത്തീകരിച്ചത്.