തച്ചനാട്ടുകര:പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയിലെത്തിക്കാനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തച്ചനാട്ടുകര മാണിക്കപ്പറമ്പ് ഗവ.യുപി അന്റ് ഹൈസ്‌കൂളില്‍ തുടക്കമായി.അവധി ദിവസങ്ങ ളിലും പ്രവൃത്തി ദിനങ്ങളില്‍ അധിക സമയമെടുത്തുമാണ് വിദ്യാ ലയത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തെരഞ്ഞെടു ക്കപ്പെട്ട കുട്ടികള്‍,അവരുടെ രക്ഷിതാക്കള്‍,പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ എം മുഹമ്മദാലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പിസി സിദ്ദീഖ് അധ്യക്ഷനായി.എം ശോഭ വിശദീക രണം നടത്തി.സീമ എംഎസ് സ്വാഗതവും പി ആര്‍ ശൈലജ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!