തച്ചനാട്ടുകര: കേരളോത്സവം ഫുട്ബോള്‍ മത്സരത്തില്‍ മാസ്കോട്ട് മാണിക്ക പറമ്പ് ജേതാക്കളായി.റെയിന്‍ബോ നാട്ടുകല്ലുമായാണ് മാസ്കോട്ട് ഫൈനലില്‍ ഏറ്റുമുട്ടിയത്. നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരം ശനി,ഞായര്‍ ദിവസങ്ങളിലായി അണ്ണാന്‍തൊടി പഞ്ചായത്ത് മൈതാനത്താണ് നടന്നത്. വിജയികള്‍ക്കുള്ള ട്രോഫി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല സമ്മാനിച്ചു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ടി.സിദ്ധീഖ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആറ്റബീവി,പഞ്ചായത്ത് അംഗം കെ.ടി ജലീല്‍ മാസ്റ്റര്‍, പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ ഇല്യാസ് കുന്നുംപുറം. എന്നിവര്‍ പങ്കെടുത്തു