അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് എസ് എം ഇ സി സെന്റ റില്‍ പ്രവര്‍ത്തിച്ചുവരുന്ന ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളേജില്‍ നിന്നും മൂന്നു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഹാഫി ളുകള്ക്കുള്ള സനദ് ദാനം നടത്തി.കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളേജ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഷാഹി നൊബിലിറ്റി ട്രസ്റ്റ് ചെയര്മാന് മുഹമ്മദ് അഷ്റഫ് ഒമാന്‍ സനദ് ദാനം നടത്തി. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി യൂസഫലി സ്വലാഹി, മുഹമ്മദലി മിശ്കാത്തി, എസ് എം ഇ സി സെക്രട്ടറി പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.