മണ്ണാര്‍ക്കാട്: ‘നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക ‘എന്ന പ്രമേയത്തില്‍ ഈ മാസം 22,23,24 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ചു നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രതിനിധി രജിസ്‌ ട്രേഷന്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് വെച്ചു നടന്ന ചടങ്ങില്‍ ചങ്ങലീരി പള്ളിപ്പടി ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് പി.ടി മുഹമ്മദ് ജംഷീറി നെ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുല്ല നിര്‍വ്വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി.എം സലിം, ജില്ലാ വൈ. പ്രസിഡണ്ട് മുജീബ് മല്ലിയില്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈന്‍ കോളശ്ശേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡ ണ്ട് അര്‍സല്‍ എരേരത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഹദ് അരി യൂര്‍, നൗഷാദ് വെള്ളപ്പാടം തുടങ്ങിയവര്‍ പങ്കെടുത്തു. മെമ്പര്‍ ഷിപ്പിന്റെ രണ്ടു ശതമാനം പ്രതിനിധികളാണ് 23 ലെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്.പഞ്ചായത്ത് / മുന്‍സിപ്പല്‍ പ്രവര്‍ത്തക സമിതി യോഗം നിശ്ചയിച്ച 100 മെമ്പര്‍ഷിപ്പിനു രണ്ട് എന്ന അനുപാതത്തില്‍ പ്രതിനിധികളെ തെരഞ്ഞെടു ക്കുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ നേതൃത്വം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ മുഖേന നടത്തുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് അഞ്ചാം തിയ്യതി രാത്രി ക്ലോസ് ചെയ്യും. രജിസ്‌ട്രേഷന്‍ ഫീ 100 രൂപ 6-ാം തിയ്യതി മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ മുഖേന ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കണം.രജിസ്‌ട്രേഷന്‍ നടത്തിയ പ്രതിനിധികള്‍ക്കു മാത്രമേ 23 ലെ പ്രതിനിധി സമ്മേളനത്തിനു പ്രവേശനം അനുവദിക്കുകയുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!