കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം രചനാ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇരുപത്തിനാല് ക്ലാസ് റൂം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.എണ്ണൂറ്റിയമ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. അറബിക്,ഉര്‍ദു,സംസ്‌കൃതം ക്വിസ് മത്സരവും എല്‍പി വിഭാഗം കടംകഥ മത്സരവും നടക്കും.നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കലോത്സവം അരങ്ങേറുന്നത്. ജനറല്‍ വിഭാഗത്തില്‍ 262 ഇനങ്ങളിലും സംസ്‌കൃതോത്സവത്തില്‍ 38 ഇനങ്ങളിലും അറബിക് സാഹിത്യോത്സവത്തില്‍ 41 ഇനങ്ങളി ലുമായി 111 വിദ്യാലയ ങ്ങളില്‍ നിന്ന് ആദ്യ ദിനത്തില്‍ 825 പേരും തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ യഥാക്രമം 1460,1503,1352 പേരും മത്സരിക്കാനെത്തും. ഉപജില്ലാ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉര്‍ദുകലാമേളയും ഇതോടനുബന്ധിച്ച് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.6ന് രാവിലെ 9ന് എ.ഇ.ഒ ഒ.ജി.അനില്‍ കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് കലോത്സവം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ ഇല്ല്യാസ് താളിയില്‍ അധ്യക്ഷത വഹിക്കും.ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് മുഖ്യാതിഥിയാകും.8ന് വൈകീട്ട് 5ന് സമാപന സമ്മേളനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. എംപ്ലോ യ്മെന്റ് ഡിഡിഇ എ അബൂബക്കര്‍ സ്മ്മാനദാനം നിര്‍വ്വഹിക്കും.