പാലക്കാട്:വേതന കുടിശ്ശികയും മറ്റ് ആനുകൂല്ല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ശിശുക്ഷേമ സമിതി ക്രഷേ വര്‍ക്കേ ഴ്സ് അന്റ് എംപ്ലോയീസ് യൂണിയന് പ്രത്യേക ജീല്ലാ കണ്വെന്ഷന് കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്വെന്ഷന് കേരള സ്റ്റേറ്റ് ക്രഷേ വര്‍ക്കേഴ്സ് അന്റ് എംപ്ലോയീസ് ഫെഡറേഷന് (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ബിന്ദു അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി താര ബാലകൃഷ്ണന് സംസാരിച്ചു.യൂണിയന് ജില്ലാ ട്രഷറര്‍ ശോഭന സ്വാഗതവും ശ്രീലത നന്ദിയും പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയായി വൃന്ദമോളേയും ട്രഷററായി കെ.ബിന്ദുവിനേയും തെരഞ്ഞെടുത്തു.