മണ്ണാര്‍ക്കാട്:കര്‍മനിരതനായ മുസ്ലിം ലീഗ് നേതാവ് എന്‍ ഹംസ സാ ഹിബിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീമും മണ്ണാര്‍ക്കാട് മണ്ഡലം എസ് വൈ എസ് ടാസ്‌ക് ടീമും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് മൃതദേഹം അരിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറ ടക്കി.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഖബറടക്കം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി, സെക്ര ട്ടറി മുനീര്‍ താളിയില്‍,എസ് വൈ എസ് ജില്ലാ ചെയര്‍മാന്‍ മുസ്തഫ അഷറഫി കക്കുപ്പടി,വൈറ്റ്ഗാര്‍ഡ് മണ്ണാര്‍ക്കാട് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, വൈസ് ക്യാപ്റ്റന്‍ അഫ്‌ലഹ് കോട്ടോപ്പാടം, കോട്ടോപാടം പഞ്ചായത്ത് ക്യാപ്റ്റന്‍ ഉനൈസ് കൊമ്പം വൈറ്റ്ഗാര്‍ ഡ് അംഗങ്ങളായ ഹാരിസ് കോല്‍പ്പാടം, ഷമീര്‍ മാസ്റ്റര്‍, സമദ് പൂവ്വ ക്കോടന്‍, നസിമുദ്ദീന്‍ പളളത്ത്, ഷൗക്കത്ത് പുറ്റാനിക്കാട്, സലു കണ്ടമംഗലം, ടാസ്‌ക് ടീം അംഗങ്ങളായ സാദിക്ക് ആനമൂളി,ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ടുചിറ, ഉമ്മര്‍ തെയ്യോട്ടുചിറ എന്നിവര്‍ നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്ന ഹംസ ഇന്നലെ വൈകീട്ട് ആറരയോടെയാണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാ ക്കിയെങ്കിലും മരണവാര്‍ത്ത അറിഞ്ഞ് സാമൂഹ്യ രാഷ്ട്രീയ വിദ്യാ ഭ്യാസ മതരംഗത്തെ പ്രമുഖരും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തക രും നാട്ടുകാരും ആശുപത്രിയിലും ആര്യമ്പാവ് അരിയൂര്‍ ജുമാമസ്ജി ദ് പരിസരത്തും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പാണ ക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍,മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍, ജില്ലാ – മണ്ഡലം ഭാരവാഹികള്‍, പോഷ ക സംഘടനാ ഭാരവാഹികള്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി പേര്‍ കുടുംബാംഗങ്ങളെസമാശ്വസിപ്പിക്കുന്നതിനായി ആര്യമ്പാവി ലെ വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന് അരിയൂര്‍ മദ്രസ്സ പരിസരത്ത് നടന്ന അനുശോചന യോഗ ത്തില്‍ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് അധ്യ ക്ഷനായി.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, മു സ്തഫ അഷ്‌റഫി കക്കുപ്പടി,സി.പി.എം ലോക്കല്‍ സെക്രട്ടറി എം. കെ.രാമചന്ദ്രന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ജെ.രമേഷ്, മുസ്ലിം ലീഗ് ജില്ലാ-മണ്ഡലം ഭാരവാഹികളായ കല്ലടി അബൂബ ക്കര്‍ ,റഷീദ് ആലായന്‍,ടി.എ.സലാം മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, പെരി ന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡണ്ട് എ.കെ.മുസ്തഫ,യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, പി.മുരളീധരന്‍, കെ.ജി .ബാബു,എ.അസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മഹല്ല് ഖാസി ഹംസ അന്‍വരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസ സാഹിബിന്റെ നിര്യാണത്തില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ,കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ് അനുശോചിച്ചു.വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസാ സാഹിബിന്റെ അകാല വിയോഗത്തില്‍ കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത് എന്നിവര്‍ അനുശോചിച്ചു.