പാലക്കാട്: പ്രവര്‍ത്തനം കുറഞ്ഞ് നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞി രുന്ന പാലക്കാട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാര്‍ സി മന്റ്‌സ് ലാഭത്തില്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയു ടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ആഗസ്റ്റില്‍ 3 കോടി പ്രവര്‍ത്ത ന ലാഭം നേടിയിരുന്നു. സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെ യും നിരന്തരമായ ഇടപെടലുകളാണ് മലബാര്‍ സിമന്റ്‌സിനെ ലാഭ ത്തിലേക്ക് നയിച്ചത്.

രാസവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാനേ ജിങ്ങ് ഡയറക്ടറെ നിയമിച്ചത് കമ്പനിയുടെ കുതിപ്പിന് വഴിയൊരു ക്കി. പ്ലാന്റില്‍ സംഭവിച്ചിരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ടീമിനെ നിയോഗിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ പരിഹരിക്കുന്നതിന് ഈ സംഘം സജ്ജമായി. ഇതോടെ ചെറിയ കേടുപാടുകള്‍ മൂലം പ്ലാന്റ് അടച്ചിടേണ്ടി വന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമായി. സ്റ്റോപ്പേജില്ലാതെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 100ശതമാനം ഉല്‍പാദനമുണ്ടായി.

വിപണിയിലും സജീവമായ ഇടപെടലുകള്‍ നടത്തി. മാര്‍ക്കറ്റിങ്ങ് വിങ്ങിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. സംസ്ഥാന വിപണിയി ല്‍ മലബാര്‍ സിമന്റ്‌സിന്റെ ഉപയോഗം 6 ശതമാനമായി ഉയര്‍ന്നു. നേരത്തെ 2 ശതമാനം മാത്രമായിരുന്നു ഇത്.

വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നേരിട്ട് സ്ഥാപനത്തിലെ ത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൃത്യമായ ഇടവേള കളില്‍ ഉന്നതതല യോഗം വിളിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തു ന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒപ്പം തൊഴി ലാളി യൂണിയനുകളോടും ചര്‍ച്ചകള്‍ നടത്തി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) കാര്യക്ഷമമായി ഇടപെട്ടു. എല്ലാ മാസവും റിവ്യൂമീറ്റിംഗും നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷി ക്കുക എന്ന സര്‍ക്കാര്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയരങ്ങ ളിലേക്ക് നയിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!