പാലക്കാട്:ജാതിമത ചിന്തകൾക്കതീതമായി നടക്കുന്ന പരിപാടിയാണ് കുടുംബശ്രീ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളിൽ ശക്തമായും കർക്കശമായും ഇടപെടുന്ന സർക്കാറാണ് സംസ്ഥാനത്തുള്ളത്.
അഗ്നിശമനസേന വിഭാഗങ്ങളിൽ ഉൾപ്പെടെ സ്ത്രീ പ്രാതിനിധ്യം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കുടുംബശ്രീ പോലുള്ള സംരംഭങ്ങളിലൂടെയുള്ള ചെറുകിട തൊഴിലവസരങ്ങൾ നിലനിർത്തുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉപഹാരം നൽകി
സ്വാതന്ത്ര്യം, തുല്യത,പങ്കാളിത്തം എന്ന വിഷയത്തിൽ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വേണ്ടി സംഘടിപ്പിച്ച ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആലുവ അസ്ഹറുൽ ഉലൂം കോളെജ് വിദ്യാർത്ഥി മുഹമ്മദ് സഫ്വാൻ, പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുലാശ്ശേരി പട്ടന്മാർത്തൊടി പി .ഫാത്തിമ അൽ മാജിത എന്നിവർക്ക് പരിപാടിയിൽ മന്ത്രി എ.സി മൊയ്തീൻ ഉപഹാരം നൽകി.