മണ്ണാര്‍ക്കാട്:കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതായി തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക്. പണിമു ടക്കിയ തൊഴിലാളികളും,അധ്യാപകരും,ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗര ത്തില്‍ പ്രകടനം നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ അസാധ രണമായ സാഹചര്യത്തില്‍ നടക്കുന്ന അസാധാരണമായ പണിമുട ക്കമാണ് ഇത്.കോണ്‍ഗ്രസിനെ പോലെ മോദി സര്‍ക്കാരും കോര്‍പ്പ റേറ്റ് താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും എംഎല്‍എ പറ ഞ്ഞു.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ അധ്യ ക്ഷനായി.പി മനോമോഹനന്‍ ,കെ പി മസൂദ്, ടി ആര്‍ സെബാസ്റ്റ്യന്‍, ഹക്കീം മണ്ണാര്‍ക്കാട്, ഹൈദരാലി (എന്‍ എല്‍ സി ജില്ലാ സെക്രട്ടറി) തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംയുക്ത സമരസ മിതി നേതാവ് എം.സന്ദീപ് സ്വാഗതവും ജയചന്ദ്രന്‍ നന്ദിയും പറ ഞ്ഞു.
മണ്ണാര്‍ക്കാട് മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. മെഡി ക്കല്‍ ഷോപ്പുകള്‍ പോലുള്ള അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് നഗരത്തില്‍ പ്രവര്‍ത്തിച്ചത്.കെഎസ്ആര്‍ടിസി,സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായതോടെ പൊതു ഗതാഗതം നിലച്ചു.സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളു മാണ് നിരത്തിലിറങ്ങിയത്.കോവിഡ് പ്രതിസന്ധി കണക്കിലെടു ത്ത് വരുമാന നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ ധനസഹായം,എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോ സൗജന്യ റേഷന്‍,തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ ഇരുനൂറാക്കി വര്‍ധിപ്പിക്കുക,വേതനം വര്‍ധിപ്പിക്കുക,കര്‍ഷക ദ്രോഹ നിയമങ്ങളും തൊഴിലാളി ദ്രോഹ ചടങ്ങളും പിന്‍വലിക്കു ക,സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക,സര്‍ക്കാര്‍ ജീവന ക്കാരുടെ നിര്‍ബന്ധിത വിരമിക്കലിന് വഴിയൊരുക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക,പഴയ പെന്‍ഷന്‍ സംവിധാനം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.