പാലക്കാട്:സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കോട്ടോപ്പാടം മൂന്ന് വില്ലേജിലെ സ്വകാ ര്യ വ്യക്തികളേയും കര്‍ഷകരേയും ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതി അം ഗം കൂടിയായ പാലക്കാട് എംപി വികെ ശ്രീകണ്ഠന് പൊതുവപ്പാടം, പട്ടംതൊടിക്കുന്ന്,മേക്കളപ്പാറ,കണ്ടമംഗലം,പുറ്റാനിക്കാട് പ്രദേശ ത്തെ കര്‍ഷകര്‍ നിവേദനം നല്കി.
സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിസ്ഥിതി ലോല മേഖലയായി 148 ചതുരശ്ര കിലോമീറ്റര്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്നതായാണ് നിവേ ദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.2016ലെ കരട് വിജ്ഞാപനം പിന്‍ വലിച്ച് പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ ജനവാസ മേഖല ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമല്ലെന്നും വനമേഖല വിട്ട് സ്വകാര്യ സ്ഥലങ്ങളിലേക്ക് വ്യാപിച്ചാല്‍ ദൂരവ്യാപകമായ പല പ്രശ്‌നങ്ങള്‍ ക്കും ഇത് വഴി തെളിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. വന്യമൃഗശല്ല്യ ത്തില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് സ്വന്തം വസ്തു ഉപേക്ഷിച്ച് പോ കേണ്ടതായ ഘട്ടം വരുമെന്നും അതിനാല്‍ ഇക്കാര്യം ശക്തമായി പാര്‍ലിമെന്റില്‍ ഉന്നയിക്കുകയും മലയോര ജനതയുടെ ആശങ്കക ള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ ശക്തമായി വിഷയം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി ക്കും കേന്ദ്രമന്ത്രിക്കും കത്തയച്ചിട്ടുള്ളതായും എംപി നിവേദക സംഘത്തെ അറിയിച്ചു.നിജോ വര്‍ഗീസ്,സോണി പ്ലാത്തോട്ടം, ഉണ്ണി കൃഷ്ണന്‍ പൊതൊപ്പാടം,അഷ്‌റഫ് കാട്ടിക്കുന്നന്‍ എന്നിവര്‍ ചേര്‍ന്നാ ണ് നിവേദനം നല്‍കിയത്.