മണ്ണാര്‍ക്കാട്:അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് മണ്ണാര്‍ക്കാട് ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാരിയര്‍ ഉദ്ഘാടനം ചെയ്തു.വായ്പ ലഭിക്കാനും മറ്റുമായി ഗ്രാമീണര്‍ നേട്ടോട്ടമോടുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക നയം ഗ്രാമീണ മേഖലക്ക് ഉണര്‍വ്വ് നല്‍കുന്നുവെന്ന് അദ്ദേഹം പറ ഞ്ഞു.കേരളം സാമ്പത്തിക ക്രമക്കേട് കൊണ്ട് കടക്കെണിയിലായി രിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ബന്‍ വികാസ് നിധി ലിമിറ്റഡിന്റെ മൊബൈല്‍ ബാങ്കിംങ്ങ്, ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ്.ലോക്കര്‍ എന്നി വയുടെ ഉദ്ഘാടനവും നടന്നു.സ്ഥാപന മനേജിംഗ് ഡയറക്ടര്‍ എ. ശ്രീനിവാസന്‍ റിപ്പോര്‍ട്ട് പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. ചെ യര്‍മാന്‍ പി.ബി.മുരളി അദ്ധ്യക്ഷത വഹിച്ചു.മൊബൈല്‍ അപ്ലിക്കേ ഷന്‍ ആക്‌സിസ് ബാങ്ക് ക്ലസ്റ്റര്‍ മാനേജര്‍ ദീപക് നിര്‍വ്വഹിച്ചു. ഡോ. കെ.എ.കമ്മാപ്പ, ഡോ. പരമേശ്വരന്‍, ആക്‌സീസ് ബാങ്ക് മണ്ണാര്‍ക്കാട്ട് ശാഖ പ്രതിനിധി മെബില്‍ മാത്യൂ.ഡയറക്ടര്‍മാരായ അഡ്വ.പി.എം. ജയകുമാര്‍, വി.എം. ജയപ്രകാശ്, അരുണ്‍കുമാര്‍, കെ.സുനില്‍കു മാര്‍, എസ്.നാരായണപ്രസാദ്, ജയശങ്കര്‍, കൃഷ്ണദാസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.