മണ്ണാര്‍ക്കാട്:നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളുടെ വികസന കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പങ്ക് വെക്കാന്‍ അവസരമൊരുക്കി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടാ യ്മയുടെ വോട്ട് വണ്ടി പ്രയാണം തുടങ്ങി.വോട്ടും പറച്ചിലുമായി ആദ്യദിനം കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച് അഞ്ച് വാര്‍ഡു കളി ല്‍ പര്യടനം നടത്തി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

ഒന്ന് മുതല്‍ 5 വാര്‍ഡുകളിലും മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ വാര്‍ഡുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.വോട്ടര്‍മാരും അവരുടെ വികസന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു.സാഹിത്യകാരന്‍ കെ.പി. എസ് പയ്യനെടം,തെങ്കര സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുരേഷ് കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു, പോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹാദി,ഭാരവാഹികളായ സലാം കരിമ്പന, ഉമ്മര്‍ റീഗല്‍ , ബഷീര്‍ കുറുവണ്ണ,ജിഫ്രി, ഷൗക്ക ത്ത്,ബാബു മങ്ങാടന്‍,ഹംസ മാസ്റ്റര്‍, ഷഹീര്‍ , റംഷാദ്, ഫസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രണ്ടാം ദിനമായ വ്യാഴാഴ്ച 6,7 വാര്‍ഡുകളിലാണ് പര്യടനം നടത്തി വൈകീട്ട് 5.30ന് അരകുര്‍ശ്ശി പൂരപ്പറമ്പില്‍ സമാപിക്കും.
