മണ്ണാര്‍ക്കാട്:റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവര്‍ പ്രകാശന്‍ (25), യാത്രക്കാരായ മരുതി (25),മരുതന്‍ (60),കാളിസ്വാമി (70) എന്നിവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ മരുതനേയും കാളിസ്വാമിയേയും പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയിലേ ക്ക് മാറ്റി.

പുതൂര്‍ പാലൂരില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. പാലൂ ര്‍ ജംഗ്ഷനില്‍ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബസിന്റെ നിയന്ത്രം വിടുകയായിരുന്നു.15 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരു ന്നു.വേഗതയില്‍ താഴേക്കിറങ്ങിയ ബസിനെ സമീപത്ത പഞ്ഞിമര ത്തിലിടിച്ച് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പ്രദേശ ത്തെ വീരന്‍ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ച് കയറിയാണ് ബസ് നിന്നത്.വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വീടും ബസും തകര്‍ന്നു.ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണം വലിയ ദുരന്തമാണ് ഒഴിവായത്.
