കുമരംപത്തൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു.ഇതോടെ ജനങ്ങള്‍ ഭയാശങ്കയി ലായി.കഴിഞ്ഞദിവസം കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ടു കടകളിലാ ണ് മോഷണം നടന്നത്.ഷട്ടര്‍ പൂട്ട് പൊളിച്ചു അകടത്തുകടന്ന മോഷ്ടാ വ് രണ്ടുകടകളില്‍ നിന്നുമായി 18,000 രൂപ കവര്‍ന്നു. അഷറഫിന്റെ പി.കെ. സ്റ്റോറില്‍ നിന്നും 15,000 രൂപയും സമീപത്തെ ബഷീറിന്റെ നജാ സ്റ്റോറില്‍ നിന്നും 3000 രൂപയുമാണ് കവര്‍ന്നത്. മുഖംമൂടിയിട്ട യാള്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട് ദൃശ്യങ്ങള്‍ മണ്ണാര്‍ക്കാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റു രണ്ടുകടകളില്‍കൂടി ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് മോഷണശ്രമം നടന്നിട്ടുണ്ട്.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം സ്ഥല ത്തെത്തി പരിശോധനകള്‍ നടത്തി.പോലീസ് അന്വേഷണം ഊര്‍ജി തമാക്കി.

മാസങ്ങള്‍ക്ക് മുമ്പ് വട്ടമ്പലത്തെ ഏതാനും കടകളിലും മോഷണം നടന്നിരുന്നു.കഴിഞ്ഞദിവസം ഭീമനാട് വീടിന്റെ ഓട് പൊളിച്ച് അകത്തുകയറി മോഷണം നടത്തിയ സംഭവം നാട്ടുകാരില്‍ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.സ്വര്‍ണവും പണവും ഇവിടെനിന്നും കവര്‍ച്ചചെയ്യപ്പെട്ടിരുന്നു.ഈ കേസില്‍ മൂന്നുദിവസത്തിനകം മോഷ്ടാക്കളെ നാട്ടുകല്‍ പോലീസ് പിടികൂടിയത് ആശ്വാസകരമാ ണെങ്കിലും മോഷ്ടാക്കള്‍ വീണ്ടും തലപൊക്കുന്നത ജനങ്ങളുടെ ഭീതിവര്‍ധിപ്പിക്കുകയാണ്. നഗരത്തിനുപുറമെ അതിര്‍ത്തിപഞ്ചാ യത്തുകളിലെ പ്രധാനകവലകളിലും മറ്റും പൊലിസിന്റെ രാത്രി കാല പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!