മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയ ങ്ങള്‍ക്കെതിരെ നവം.26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയി പ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് കമ്മിറ്റി തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പണിമുടക്കി നോടനുബ ന്ധിച്ച് 25ന് വൈകീട്ട് പന്തം കൊളുത്തി പ്രകടനം നടത്തും.
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതി മാസം 7500 രൂപ വീതം നല്‍കുക,ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം അനുവദിക്കുക,പ്രതിവര്‍ഷം 200 തൊഴില്‍ദിനങ്ങളും വര്‍ധിപ്പിച്ച വേതനവും നല്‍കാനാകും വിധം തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കുക,നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക,എല്ലാ കര്‍ഷക തൊഴിലാളി വിരുദ്ധ നിയങ്ങളും റദ്ദാക്കുക,റയില്‍വേ പ്രതിരോധം തുറമുഖം തുടങ്ങി പൊതുമേഖ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക തുടങ്ങിയ വിവിധ ആവ ശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
യോഗത്തില്‍ സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ സുരേന്ദ്രന്‍,സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍,എഐടിയുസി ജില്ലാ കമ്മി റ്റി അംഗം പരമുശിവന്‍,സിഐടിയു ജില്ലാ കമ്മിറ്റി അംഗം ദാസ ന്‍,സിഐടിയു ഡിവിഷന്‍ ജോ.സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ പികെ ഉമ്മര്‍,പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.