മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യമേഖലയിലെ വാണിജ്യ- വ്യാപാര- വ്യവസായ സ്ഥാപന ങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.ജീവനക്കാരുടെ വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്.അവധി അനുവദിക്കുന്നതിലൂടെ അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്തോ നഷ്ടമോ ഇടവരുകയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട അധികൃതര്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയി ല്‍ പോയി വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കണം. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 145 എ വകുപ്പ് പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 202 എ വകുപ്പ് പ്രകാരവുമാണ് ഉത്ത രവ്. പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യാന്‍ അനുമതി നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി യായി 500 രൂപ പിഴ നല്‍കി ശിക്ഷിക്കപ്പെടാവുന്ന താണെ ന്നും കമ്മീഷന്‍ അറിയിച്ചു.