മണ്ണാര്‍ക്കാട് :നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളെ.നിങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?അതെല്ലാം പൊതുസമൂഹത്തെ അറിയിക്കുന്നതിനായി വോട്ട് വണ്ടി യുമായി എത്തുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.വോട്ടും പറച്ചിലുമായി വേട്ട് വണ്ടി ഈ മാസം 25 മുതല്‍ ഡിസംബര്‍ ആറ് വരെ നഗരസഭയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓരോ വാര്‍ഡിലും വോട്ട് വണ്ടി എത്തും.തിയതിയും സമയവും മുന്‍ കൂട്ടി അറിയിക്കും.സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നയവും വികസ ന കാഴ്ചപ്പാടുകളും അവതരിപ്പിക്കാം.ഒരു ദിവസം മൂന്ന് വാര്‍ഡുകളി ല്‍ പര്യടനം നടത്താനാണ് ലക്ഷ്യമിടുന്നത്. സമാപനത്തോട നുബ ന്ധിച്ച് രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ചര്‍ച്ച സംഘടിപ്പി ക്കു മെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഫിറോസ് ബാബു,സെക്ര ട്ടറിയേറ്റ് മെമ്പര്‍മാരായ സലാം കരിമ്പന,ഷൗക്കത്ത് അലി.സി,ഉമ്മര്‍ റീഗല്‍ എന്നിവര്‍ പങ്കെടുത്തു.