അട്ടപ്പാടി: എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ അട്ടപ്പാടി കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ വിമുക്തി ഡി അഡിക്ഷന്‍ സെന്റെറിന്റെ ഒന്നാം വാര്‍ഷികം സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒ.പി.,  ഐ,പി, ഫോളോ അപ്പ് കേസുകള്‍ ഉള്‍പ്പെടെ 803 പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തിയത്. ഇതില്‍ 98 ശതമാനം  പുരുഷന്മാരും രണ്ട് ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്നു. പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള 96 ശതമാനം പേരും പതിനെട്ടു വയസ്സിന് താഴെയുള്ള നാല് ശതമാനം പേരും ഇതിനോടകം ചികിത്സ നേടിയിട്ടുണ്ട്.  ജില്ലയില്‍ നിന്നുള്ളവരും , ഇതര ജില്ലക്കാരും, ഇതര സംസ്ഥാനക്കാരും സെന്റെറില്‍  തേടി. ചികിത്സ തേടിയവരില്‍ 69 ശതമാനം പേരും ലഹരി ഉപയോഗിക്കാത്തവരായി മാറുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് മാനസിക ആരോഗ്യ ബോധവത്ക്കരണ പരിപാടി ‘എംത് ഊര് സട്ടം എന്ന പേരില്‍ തെരുവ് നാടകവും സംഘടിപ്പിച്ചു.

ആശുപത്രിയിലെ രണ്ട് സൈക്യാട്രിസ്റ്റുകള്‍ക്ക് പുറമേ പ്രോജക്ടിന് കീഴില്‍ താല്‍ക്കാലിക നിയമനം ലഭിച്ച ഒരു മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍, രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ  സേവനവും സെന്റെറില്‍ ലഭ്യമാണ്.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശ്പത്രിയില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശിവശങ്കരന്‍   ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രജ നാരായണന്‍ പരിപാടിയില്‍ അധ്യക്ഷനായി.  കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസ്, വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍  കെ. ജയപാലന്‍ , അന്‍സാര്‍ കോടശ്ശേരി, ഡോ. രഞ്ജിനി, ഡോ. നവീന്‍ കുമാര്‍ , ശ്രീലക്ഷ്മി ശ്രീകുമാര്‍, ലില്ലി മാത്യു, ശ്രീനിവാസന്‍, സജി, ഡോ. ദിബിന്‍ രാജ്, ജി. ജയശ്രീ , ഡോ. ആര്‍ച്ച മോഹന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!