വാളയാര്‍:കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പെണ്‍കുട്ടി കളുടെ ദുരൂഹ മരണത്തില്‍ ഇനിയും രഹസ്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും അത് കൊണ്ട് സിബിഐ അല്ലെങ്കില്‍ സര്‍ക്കാ റിനും പോലീസിനും രാഷ്ട്രീയത്തിനും സ്വാധീനിക്കാന്‍ കഴിയാത്ത സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് വാളയാര്‍ കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.വാളയാറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജുഡീഷ്യറി,ഫോറന്‍സിക് സയന്‍സ് കുറ്റാന്വേഷണ ത്തില്‍ വൈദഗ്ദ്ധ്യം നേടിയവരെ ഉള്‍പ്പെടുത്തിയുള്ളതും സര്‍ക്കാറിനും പങ്കില്ലാത്ത ഏജന്‍സിയെ കൊണ്ട് സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്.മാതാപിതാക്കളെ ബോധ്യപ്പെടുത്തി ക്കൊണ്ടാകണം.വാളയാര്‍ കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ച് വെക്കാനില്ല കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയെന്നതാണ് ഉദ്ദേശമെങ്കില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ വേണ്ടി സ്വതന്ത്രമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. യാതൊരു മടിയും കൂടാതെ മുഖ്യമന്ത്രി ഇതിന് തയ്യാറാകണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇക്കാര്യത്തില്‍ വിദശീകരണം നല്‍കണം.കുറ്റം ചെയ്ത എല്ലാവരെയും ശിക്ഷിക്കണം. പെണ്‍കുട്ടികളുടെ കാര്യത്തില്‍ നിഷ്‌ക്രിയത്വവും നിസംഗതയും പാലിച്ച എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപനങ്ങളും വിചാര ചെയ്യണം. പ്രതികള്‍ക്ക് കൂട്ട് നിന്ന പ്രൊസിക്യൂട്ടറെ പ്രോസിക്യൂട്ട് ചെയ്യണം. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കേസ് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. അത് കൊണ്ട് തന്നെ ഇതിനെ ബിജെപി ഗൗരമായി കാണുന്നുവെന്നും സ്ത്രീകള്‍ക്ക് നാട്ടില്‍ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹര്യം ഉണ്ടാക്കാന്‍ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്നും അതിനാവശ്യമായ ബഹുജന മുന്നോറ്റവും പ്രക്ഷോഭവും വരും നാളുകളില്‍ നടത്തുമെന്നും കുമ്മനം കുട്ടിച്ചേര്‍ത്തു.വാളയാര്‍ കേസ് ഇല്ലതാക്കാനും പ്രതികളെ രക്ഷിക്കാനും പരോക്ഷമായി നിയമസഹായം ചെയ്തിട്ടുള്ളത് മന്ത്രി എകെ ബാലനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.മന്ത്രി ബാലന്‍ സ്ഥാനം രാജിവെക്കണമെന്നും മുഖ്യമന്ത്രിയും സാംസ്‌കാരിക നായകനായ അടൂര്‍ ഗോപാലകൃഷ്ണനും പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കണമെന്നും അഡ്വ ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ കണ്ണുള്ള കുരുടന്‍മാരായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!