അഗളി:അഗളി താവളം ഊട്ടി റോഡില്‍ മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍.മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന.തണ്ടര്‍ബോള്‍ട്ട് രാവിലെ മുതല്‍ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്ന് തിരിച്ചടിച്ചുവെന്നാണ് പോലീസ് ഭാഷ്യം.തണ്ടര്‍ബോള്‍ട്ട് അസി കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. പോലീസുമായി ഏറ്റുമുട്ടിയത് ഏഴംഗ മാവോയിസ്റ്റ് സംഘമാണത്രേ.മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് നാല് സംഘങ്ങളായി വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.എസ്പി ജി ശിവ വിക്രം ഉള്‍പ്പടെ സ്ഥലത്തെത്തി. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!