മണ്ണാര്‍ക്കാട്:മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററായി സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി മെഗാ ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തിവരുന്നതായി ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു.ക്ലസ്റ്ററിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്.ഇന്ന് ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 36 പേരുടെ ഫലം പോസിറ്റീവായി.മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നേരത്തെ പോസിറ്റീവായവരുടെ പ്രാഥമിക സമ്പര്‍ ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 221 പേരെയാണ് ഇന്ന് ആന്റിജന്‍ പരി ശോധനക്ക് വിധേയരാക്കിയത്.
മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ 285 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 65 പേര്‍ ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കാ ണ് കൂടുതല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.പരിശോധനയിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് തുടര്‍ ദിവസങ്ങളിലേക്കുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കും. തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, തച്ചമ്പാറ എന്നീ പഞ്ചായത്തുകളില്‍ നിന്ന് ഉള്ള വര്‍ക്കാണ് ഇതുവരെ കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധി തര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശനമായി ഹോം ക്വാറന്റൈ ന്‍, മാസ്‌ക്, ശാരീരിക അകലം തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്റ്‌മെന്റ് സോണായ നഗരസഭയില്‍ പോലീസും ആരോഗ്യ വകുപ്പും നിയന്ത്ര ണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.നഗരത്തിലുള്‍പ്പടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെമാത്രമാണ് പ്രവര്‍ത്തനാനുമതി. ജനങ്ങള്‍ ജാഗ്രതപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ഓര്‍മപ്പെടുത്തിയും പെരു മാറ്റചട്ടങ്ങളെസംബന്ധിച്ചും മൈക്ക് അനൗണ്‍സ്മെന്റും നടന്നിരു ന്നു.ജനങ്ങള്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നതും കൂട്ടംകൂടു ന്നതും വിലക്കിയിട്ടുണ്ട്.ടൗണ്‍ പരിധിയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് നഗരസഭാ പരിധി തുടങ്ങുകയും അവ സാനിക്കുകയും ചെയ്യുന്ന കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും മാത്ര മാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്.നഗരത്തിലും ജനംകൂട്ടംകൂടാന്‍ സാധ്യതയുള്ള പ്രധാന കവലകളിലുമെല്ലാം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകളും നടന്നുവരുന്നുണ്ട്. ബാങ്കുകള്‍, എടിഎം സെന്ററുകള്‍ എന്നിവയ്ക്കു മുന്നിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നഗരപരിധിയില്‍ വാഹന ത്തിരക്കും നന്നേകുറഞ്ഞ അവസ്ഥയാണ്.