കുമരംപുത്തൂര്‍: കുരുത്തിച്ചാല്‍ ഭാഗത്ത് ശക്തമായ മലവെള്ള പ്പാച്ചിലില്‍ ആറുപേര്‍ ഒഴുക്കില്‍പ്പെട്ടു.സംഘത്തിലെ നാലുപേര്‍ നീന്തിരക്ഷപ്പെട്ടു. രണ്ടുപേരെ കാണാതായി. കാടാമ്പുഴ കരയക്കാട് ചിത്രംപള്ളി സ്വദേശികളാണ് ഇന്ന് വൈകുന്നേരം നാലരയോടെ കുരുത്തിച്ചാലിലെത്തിയത്.
കരയക്കാട് പുതുവള്ളി മുഹമ്മദാലി (23), വെട്ടിക്കാടന്‍ വീട്ടില്‍ ഇര്‍ഫാന്‍ (20), കരിങ്കപ്പാറ വീട്ടില്‍ സുഹൈയില്‍ (21), നാരങ്ങാട് വീട് ജാസീം (19), തറയില്‍ വീട്ടില്‍ റിന്‍ഷാദ് (24), മാറാക്കര പഞ്ചാ യത്തിലെ സുഹൈയില്‍ (22) എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പ്പെട്ടത്.ഇതില്‍ ഇര്‍ഫാന്‍,മുഹമ്മദാലി എന്നിവരെയാണ് കാണാതാ യത്.ഇവര്‍ക്കായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് താത്കാ ലികമായി നിര്‍ത്തി വെച്ചു.തിരച്ചില്‍ നാളെ പുനരാരംഭിക്കും.
മലനിരയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെ ന്നറിയുന്നു. മലവെള്ളപ്പാച്ചിലില്‍ നിന്ന് മരക്കൊമ്പില്‍ തൂങ്ങിയും നീന്തിയുമാ ണ് നാലുപേരും രക്ഷപ്പെട്ടതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഏറെ അപകടക്കയങ്ങളും കുത്തൊഴുക്കുമുള്ള കുരുത്തിച്ചാലില്‍ ഇതിന് മുമ്പ് ഒന്നിലധികംപേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. നിരവധി പേര്‍ ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഇവിടെ നിയന്ത്ര ണങ്ങള്‍ കര്‍ശനമല്ലാത്തതും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.