അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് രോഗി പരിചരണം ലഭിച്ച് കൊണ്ടിരിക്കുന്ന 450 ല്‍ അധികം പാലിയേറ്റീവ് രോഗിക ളില്‍ സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവരും സാമ്പത്തികമായി പ്രയാ സം അനുഭവിക്കുന്നതുമായ ആളുകള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി പഞ്ചായത്ത്. ഡോക്ടറെ കാണാനും മരുന്നുകള്‍ വാങ്ങാനും ശേഷി യില്ലാതെ വേദനകള്‍ കടിച്ചമര്‍ത്തി നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തി ലെ ജനപ്രതിനിധികളും അയല്‍ക്കൂട്ടങ്ങളും സമാഹരിച്ച ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഉടന്‍ ആരംഭി ക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, വൈസ് പ്രസിഡ ന്റ് ടി.അഫ്‌സറ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍ കെ.സീനത്ത്, കെ.എ സുദര്‍ശനകുമാര്‍, സി.ഡി.എസ് ചെയര്‍ പേഴ് സണ്‍ സുലോചന എന്നിവര്‍ അറിയിച്ചു.