അലനല്ലൂര്‍:വൃക്കരോഗിയായ അലനല്ലൂര്‍ സ്വദേശിനി ഫൗസിയ ചികിത്സാ ധനസമാഹരണാര്‍ത്ഥം എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 1,50,000 രൂപ ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറി. എടത്ത നാട്ടുകര മേഖലാ മുസ് ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ റഷീദ് ആലായന്‍, കണ്‍ വീനര്‍ ബഷീര്‍ തെക്കന്‍, ട്രഷറര്‍ ഹബീബുള്ള അന്‍സാരി, പി. മുസ്തഫ, താഹിര്‍ അലനല്ലൂര്‍ എന്നിവര്‍ക്ക് തുക കൈമാറി. മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, ട്രഷറര്‍ ഗഫൂര്‍ പാറോ ക്കോട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മഠത്തൊടി അലി, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, നാണി പൂളക്കല്‍, സുല്‍ഫിക്കര്‍ അലി പട്ടുവന്‍പാടന്‍, അഫ്‌സല്‍ കൊറ്റ രായില്‍, ഷഫീക്ക് എന്നിവര്‍ സംബന്ധിച്ചു. മന്തി ഫെസ്റ്റുമായി സഹ കരിച്ച മുഴുവന്‍ ആളുകള്‍ക്കും നേതാക്കള്‍ നന്ദി പറഞ്ഞു. കഴിഞ്ഞ 23 നാണ് യൂത്ത് ലീഗ് മന്തി ഫെസ്റ്റ് നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!