പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളും അടിയ ന്തിരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, അഡീഷണല്‍ നഴ്‌സ്, തുടങ്ങി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഓഗ സ്റ്റ് അവസാനത്തോടെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചികിത്സാ സൗകര്യം അതത് പഞ്ചായ ത്തുകള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കല ക്ടര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിനുള്ള ചികിത്സാ സൗകര്യം ജില്ലയിലു ണ്ട്. എന്നാല്‍ പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കു വേണ്ട മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കേണ്ട തുണ്ട്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പോസിറ്റീവ് കേസുകള്‍ ജില്ലാ മെഡിക്കല്‍
ഓഫീസില്‍ അറിയിക്കണം
ജില്ലയില്‍ ആദ്യമായി ക്ലസ്റ്റര്‍ രൂപപ്പെട്ട പട്ടാമ്പി, കൊപ്പം മേഖലയില്‍ റാപ്പിഡ് ആന്റിജന്‍ കിറ്റ് ഉപയോഗിച്ചുള്ള ടെസ്റ്റുകളാണ് നടത്തു ന്നത്. 30 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ സാധിക്കും. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും ഇവിടെ നിന്നുണ്ടായ പ്രാഥമിക സമ്പര്‍ക്ക ങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ടെസ്റ്റ് നടത്തുന്നത്. മുന്‍കരുതല്‍ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി പുതുനഗരം, വലിയങ്ങാടി മത്സ്യമാ ര്‍ക്കറ്റു കള്‍ കേന്ദ്രീകരിച്ചും ടെസ്റ്റ് നടത്തി. പട്ടാമ്പി മേഖലയില്‍ പട്ടാമ്പി കോളേജിലും വനിത ഹോസ്റ്റലിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്ര ങ്ങളുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പട്ടാമ്പി, ,തൃത്താല ബ്ലോക്കുകളിലായി 14 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്ര ങ്ങള്‍ സജ്ജമാക്കുന്നുണ്ട്. മലപ്പുറം, തൃശൂര്‍ അതിര്‍ത്തി പ്രദേശങ്ങ ളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ എവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും ഉടന്‍ ജില്ലാ ഓഫീസിനെ അറിയി ക്കണമെന്നും ആംബുലന്‍സിന്റെ അഭാവത്തില്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുമെന്നുംജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പട്ടാമ്പിയ്ക്കു പുറമെ കൊടുവാ യൂരിലും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടു കയാണെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കും.
ജില്ലയില്‍ ഇതുവരെ നടന്നത് 2532 ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍
വെള്ളപ്പൊക്കം തടഞ്ഞു നിര്‍ത്തുന്നതിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 2532 ജലസംരക്ഷണ പ്രവര്‍ ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡി നേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു. മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം (എം.സി.എഫ്) 59 പഞ്ചായത്തുകളിലും ആറ് നഗരസഭ കളിലും പൂര്‍ത്തീകരിച്ചു. മണ്ണാര്‍ക്കാട് നഗരസഭയില്‍ എം.സി.എഫി ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എം.സി. എഫില്‍ ഇതുവരെ 214 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതില്‍ 178 ടണ്‍ നീക്കം ചെയ്തു. ഹരിത സമൃദ്ധി വാര്‍ഡുകളുടെ പ്രഖ്യാപനം സെപ്തംബറില്‍ നടക്കും. ഇതുവരെ ജില്ലയില്‍ 49 പച്ചത്തരുത്തുകള്‍ സ്ഥാപിച്ചതായും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സുഭിക്ഷ കേരളം : 676.46 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് 1526.44 ഹെക്ടര്‍ തരിശുഭൂമി വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്തി പദ്ധതി തയ്യാറാക്കിയതായും ഇതില്‍ നെല്‍കൃഷി പച്ചക്കറി കൃഷി, വാഴ, കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍, ചെറുധാന്യം തുടങ്ങിയ വിളകള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി 676.46 ഹെക്ടര്‍ കൃഷിയിറക്കിയതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.സുരേഷ് ബാബു അറിയിച്ചു. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ സംഭരണവും വിതരണവും നടപ്പാക്കു ന്നതിനായി 41 ഇക്കോ ഷോപ്പുകള്‍, 35 വീക്കിലി മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്ന തിനുള നടപടികള്‍ നടക്കുന്നുണ്ട്. 112 ഓണവിപണി തുടങ്ങുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 41,508 കര്‍ഷകര്‍ക്ക് 55.48941 ലക്ഷം പ്രീമിയത്തിന് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയതായും പി.എം.എഫ്. ബി. വൈയും കാലാവസ്ഥ അധിഷ്ഠിത ക്രോപ്പ് ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയതായും
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ലൈഫ്മിഷന്‍ : മൂന്നാംഘട്ടത്തില്‍ 11,572 ഗുണഭോക്താക്കള്‍
മൂന്നാം ഘട്ടം ലൈഫ്മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നുണ്ടെന്ന് ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെ.അനീഷ് അറിയിച്ചു. മൂന്നം ഘട്ടത്തില്‍ 11572 പേരെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഭൂമി ഇല്ലാതിരുന്ന 1205 പേര്‍ക്ക് ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ലൈഫ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 500 കോടിയോളം രൂപ ചെലവഴിച്ചു. 238 കോടി രൂപ ലോണ്‍ വിഹിതമായും 98 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായും അനുവദിച്ചു. പഞ്ചായത്തുകള്‍ 100 കോടി, ബ്ലോക്കുകള്‍ 28 കോടി, ജില്ലാ പഞ്ചായത്ത് 39 കോടി ചെലവഴിച്ചു. 202021 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തും ബ്ലോക്കുകളും ലൈഹഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച തുക ഉടന്‍ പഞ്ചായത്തുകള്‍ക്ക് കൈമാറുമെന്നും ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൂം യോഗത്തില്‍ എം.എല്‍.എമാരായ പി.ഉണ്ണി, കെ.വി. വിജയദാസ്, കെ.ഡി. പ്രസേനന്‍, പി.കെ.ശശി, മുഹമ്മദ് മുഹ്‌സിന്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി അഡ്വ.കെ.മുരുകദാസ്, രമ്യാഹരിദാസ് എം.പിയെ പ്രതിനിധീകരിച്ച് പി.മാധവന്‍, വി.എസ്. അച്യുതാനന്ദന്‍ എം.എല്‍എയുടെ പ്രതിനിധി എന്‍.അനില്‍കുമാര്‍, ജില്ലാ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.