പാലക്കാട്:പി.എസ്.സിറാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കിയു ള്ള താല്‍ക്കാലിക നിയമനങ്ങളും വ്യാപകമായ പിന്‍വാതില്‍ നിയ മനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോ ണ്‍ഫെഡറേഷന്‍(സെറ്റ്‌കോ) ജില്ലാ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയും അലംഭാവവുമാണ് പുലര്‍ത്തുന്ന തെന്ന് യോഗം കുറ്റപ്പെടുത്തി.
വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ നാമമാത്രമായ നിയമനങ്ങള്‍ മാത്രമാണ് നടത്തുന്നത്. റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള സ്ഥിരനിയമനങ്ങള്‍ക്ക് പകരം താല്‍ ക്കാലിക നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ഒട്ടേറെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ട് റാങ്ക് ലിസ്റ്റുക ള്‍ കാലഹരണപ്പെടുന്നത് പതിവായിരിക്കുന്നു. അക്ഷരാര്‍ ത്ഥത്തി ല്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ ക്കുന്നത്.പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് സമയബന്ധിതമായി നിയമനങ്ങള്‍ നടത്തണമെന്നും പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങളുംവിവിധ വകുപ്പുകളിലും ബോര്‍ഡ്, കോര്‍പ്പ റേഷനുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ എല്ലാ താല്‍ക്കാലിക നിയമനങ്ങളും അനധികൃത സ്ഥിരപ്പെടുത്തലുകളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും യോഗം ആവശ്യ പ്പെട്ടു.
സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി .സൈനുല്‍ ആബിദീന്‍,എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം അക്ബറലി പാറോക്കോട്, എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. എസ്.എ.സിദ്ദീഖ് കളത്തില്‍,സി.കെ.സി.ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി. സൈനുല്‍ ആബിദ്,കെ.എസ്. ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജനറല്‍ സെക്രട്ടറി നാസര്‍ തേള ത്ത്, കെ.എ.ടി.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നൂറുല്‍ അമീന്‍,ജില്ലാ പ്രസിഡണ്ട് വി. എ.എം.യൂസഫ്,എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി.ഹംസ,ജനറല്‍ സെക്രട്ടറി പി.എം.നവാസ്, സെറ്റ് കോ ജില്ലാ കണ്‍വീനര്‍ പാറയില്‍ മുഹമ്മദലി,ട്രഷറര്‍ ടി.സൈ താലി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഹമീദ് കൊമ്പത്ത് (ചെയര്‍മാന്‍), എം.ടി.സൈനു ല്‍ആബിദീന്‍,സി.എം.അലി,ഡോ.എ.പി.അമീന്‍ദാസ്,യു.കെ.ഫൈസല്‍(വൈസ്‌ചെയര്‍മാന്‍മാര്‍), അക്ബറലി പാറോക്കോട് (കണ്‍ വീനര്‍),വി.എ.എം.യൂസഫ്,പി.എം.നവാസ്,നാസര്‍ തേളത്ത് (ജോ. കണ്‍വീനര്‍മാര്‍)ടി.സൈതാലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെ ടുത്തു.