കുമരംപുത്തൂര്‍:പറമ്പുള്ളിയില്‍ ചക്കിങ്ങല്‍ വീട്ടില്‍ വസന്ത – ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ വീട്ടില്‍ ഇന്ന് സന്തോഷത്തിന്റെ വെളി ച്ചം നിറഞ്ഞ ദിവസമാണ്.ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) നേതൃ ത്വത്തില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചത് ഇന്നായിരുന്നു.
ചങ്ങലീരി സ്‌കൂളില്‍ നിന്നും ലഭിച്ച ലിസ്റ്റില്‍ നിന്നാണ് മൂന്ന് വിദ്യാ ര്‍ഥികള്‍ ഉള്ള ഈ കുടുംബത്തെ തെരഞ്ഞെടുത്തത്.വീട്ടില്‍ വൈദ്യുതി ഇല്ലാത്തതും ഇത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സമാകുന്നതുമായ കാര്യങ്ങള്‍ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ അറിയഞ്ഞതിനെ തുടര്‍ ന്നാണ് സംഘടന ഇടപെട്ട് വീട് സൗജന്യമായി വയറിംഗ് ചെയ്ത് കണക്ഷന്‍ എത്തിച്ചത്.
സമ്പൂര്‍ണ വൈദ്യുതികരണം നടക്കുന്ന കാലഘട്ടത്തില്‍ മതിയായ രേഖകളില്ലാത്തിന്റെ പേരിലാണ് ഇവര്‍ക്ക് വൈദ്യുതി ലഭിക്കാതി രുന്നത്. എന്നാല്‍ സ്‌കൂള്‍ അധ്യയനം ഓണ്‍ലൈന്‍ ആയതോടെ കുട്ടികളുടെ പഠനാര്‍ത്ഥം രേഖകളില്‍ മേലുള്ള നിബന്ധനകളില്‍ കെഎസ്ഇബി ഇളവ് അനുവദിച്ചതോടെയാണ് വസന്ത ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ വീട്ടിലേക്ക് വൈദ്യുതിയെത്താന്‍ വഴി തെളിഞ്ഞത്.
സ്വിച്ച് ഓണ്‍ കര്‍മ്മം കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേ ഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടിആര്‍ പ്രേംകുമാര്‍ നിര്‍വ്വ ച്ചു.കെഡബ്ല്യു ആന്‍ഡ് എസ് എ (സിഐടിയു) ഏരിയ സെക്രട്ടറി മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു.സിഐടിയു ഡിവിഷന്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍, അസി.എഞ്ചി .അജിത്, സിപി എം മണ്ണാര്‍ ക്കാട് ലോക്കല്‍ സെക്രട്ടറി ജയരാജ്,കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ശിവന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സാബു,അജീഷ് മാസ്റ്റര്‍,ഡിവൈഎഫ്‌ഐ നേതാവ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.സംഘടന ഏരിയ പ്രസി ഡന്റ് സുധാകരന്‍ സ്വാഗതവും ട്രഷറര്‍ സാജന്‍ ബാബു നന്ദിയും പറഞ്ഞു.സമ്പൂര്‍ണ വൈദ്യൂതികരണ കാലത്ത് മണ്ണാര്‍ക്കാടിന്റെ വിവിധ മേഖലയിലെ അഞ്ചോളം കുടുംബങ്ങള്‍ക്കും ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ സൗജന്യമായി വീട് വയറിംഗ് ചെയ്ത് വൈദ്യുതി എത്തിച്ച് നല്‍കി യിട്ടുണ്ട്.