മണ്ണാര്‍ക്കാട്:പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു.പ്രസിഡന്റായി കെ ജനാര്‍ദ്ദനന്‍ (മാതൃഭൂമി) വൈസ് പ്രസിഡന്റായി സിഎം ഷബീറലി (മാധ്യമം),ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് (എസിവി ന്യൂസ്),ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ (മീഡിയ സിറ്റി ന്യൂസ്),ട്രഷറര്‍ ഇ.എം അഷ്‌റഫ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു.

ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റെ കെ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ ഇഎം അഷ്‌റഫ് സംസാരിച്ചു. വൈസ് പ്രസിഡന്റ് സിഎം ഷബീറലി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.പ്രസ് ക്ലബ്ബ് അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!