കാഞ്ഞിരപ്പുഴ:കരാര്‍ കാലാവധി തീര്‍ന്നിട്ടും 25 ശതമാനം പോലും മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് പ്രവൃത്തി 25 ശത മാനം പോലും പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. ആകസ്മിക അന്ത്യം എന്ന പേരില്‍ കാഞ്ഞിരപ്പുഴ മണ്ഡലം കോണ്‍ ഗ്രസ് കമ്മിറ്റി റോഡിന് ആദരാഞ്ജലികളര്‍പ്പിച്ച് അനുശോചന യോ ഗം ചേര്‍ന്നു.31 കോടി രൂപ ചിലവില്‍ നവീകരിക്കുന്ന ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കേണ്ടത് ശനി യാഴ്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ 18 മാസങ്ങളായി ഈ റോഡി ന്റെ പ്രവര്‍ത്തിയുടെ 25 ശതമാനം പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.16000മീറ്റര്‍ ഡ്രൈനേജ് 32 കലുങ്കുകളും 3 പാലങ്ങളും 8 കിലോമീറ്റര്‍ ടാറിങ്ങും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഡ്രൈ നേജ് ന്റെയും കലുങ്ക്കളുടെയും 10% പോലും പൂര്‍ത്തീക രിക്കാന്‍ കഴിഞ്ഞിട്ടില്ല.പാലങ്ങളുടെ നിര്‍മാണം തുടങ്ങിയിട്ട് പോലുമില്ല. എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ആദ്യ അവലോകനയോഗത്തി ല്‍ജനപ്രതിനിധികളും വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെ ടുത്ത യോഗത്തില്‍ 17 മീറ്റര്‍ വീതിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് കൂടിയ വിവിധ യോഗങ്ങളില്‍ റോഡിന്റെ വീതി 2 മീറ്റര്‍ വീതം കുറച്ചിരുന്നു.അത് നിലവില്‍ 11 മീറ്ററില്‍ എത്തിനില്‍ക്കുന്നു. അന്ന് തന്നെ ഈ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയി രുന്നു.തികച്ചും സഞ്ചാര യോഗ്യമല്ലാതായ റോഡ് യുദ്ധകാലാടി സ്ഥാനത്തില്‍ സഞ്ചാരയോഗ്യമാക്കണമെന്നും നിര്‍മ്മാണപ്രവര്‍ത്ത നങ്ങളിലെ കോടികളുടെ അഴിമതി സംബന്ധിച്ചും, അശാസ്ത്രീ യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ബന്ധപ്പെട്ടവര്‍ ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്നും കോണ്‍ ഗ്രസ് ആവശ്യപ്പെട്ടു.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്ര ട്ടറി അച്യുതന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ഒപി ഷെരീഫ്, ചെറൂട്ടി മുഹമ്മദ്, ചെറുകര ബേബി, റഫീഖ്, ബിന്ദു മണികണ്ഠന്‍, പ്രിയ ടീച്ചര്‍, ജയപ്രകാശ് നെടുങ്ങാടി,ഗിസാന്‍ മുഹമ്മദ്, രാജന്‍, എവി മുസ്തഫ, രഞ്ജിത്ത്, ലിറാര്‍, ബാലചന്ദ്രന്‍, സിടി മൊയ്ദു, അബ്ദുള്‍റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.